ഇടുക്കി:ഹൈറേഞ്ചില്‍ പച്ചപ്പിന്‍റെ നടുവില്‍ തീ മഞ്ഞ നിറത്തില്‍ പൂത്ത് നില്‍കുന്ന സ്‌പാത്തോഡിയ മരങ്ങള്‍ ആരേയും ആകര്‍ഷിക്കുന്ന കാഴ്‌ചയാണ്. ഓറഞ്ചും മഞ്ഞ നിറവും ഇടകലര്‍ന്ന പൂക്കള്‍. വഴിയരികിലും തേയിലക്കാടുകള്‍ക്ക് നടുവിലും ദൃശ്യവിസ്‌മയം പകര്‍ന്ന് സ്‌പാത്തോഡിയ മരങ്ങള്‍ പൂത്തുനില്‍ക്കുകയാണ്.
ദൃശ്യവിസ്‌മയമൊരുക്കി ഹൈറേഞ്ചിലെ സ്‌പാത്തോഡിയ മരങ്ങള്‍ - high range story
ആഫ്രിക്കന്‍ ഉഷ്‌ണമേഖലയില്‍ നിന്നും 19-ാം നൂറ്റാണ്ടിലാണ് സ്‌പാത്തോഡിയ മരങ്ങള്‍ ഇന്ത്യയിലെത്തിച്ചത്
![ദൃശ്യവിസ്‌മയമൊരുക്കി ഹൈറേഞ്ചിലെ സ്‌പാത്തോഡിയ മരങ്ങള്‍ ദൃശ്യവിസ്‌മയ കാഴ്‌ചയൊരുക്കി ഹൈറേഞ്ചിലെ സ്‌പാത്തോടിയ മരങ്ങള്‍ സ്‌പാത്തോടിയ മരങ്ങള്‍ ഹൈറേഞ്ച് കാഴ്‌ചകള്‍ ആഫ്രിക്കന്‍ ഉഷ്‌ണമേഖലയില്‍ നിന്നും ഇന്ത്യയിലെത്തി ഇടുക്കി സ്‌പാത്തോടിയ മരങ്ങള്‍ idukki spathodea tree story high range story spathodea trees idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9169200-thumbnail-3x2-idukki.jpg)
ദൃശ്യവിസ്‌മയ കാഴ്‌ചയൊരുക്കി ഹൈറേഞ്ചിലെ സ്‌പാത്തോടിയ മരങ്ങള്‍
ദൃശ്യവിസ്‌മയമൊരുക്കി ഹൈറേഞ്ചിലെ സ്‌പാത്തോഡിയ മരങ്ങള്‍
മലയോര മേഖലയില്‍ മലേറിയ പടര്‍ന്ന് പിടിച്ചപ്പോള്‍ കൊതുക് നശീകരണത്തിനായി ബ്രിട്ടീഷുകാര്‍ ആഫ്രിക്കന്‍ ഉഷ്‌ണമേഖലയില്‍ നിന്നും 19-ാം നൂറ്റാണ്ടിലാണ് സ്‌പാത്തോഡിയ മരങ്ങള്‍ ഇവിടെ വെച്ച് പിടിപ്പിച്ചത്. കമ്പ്, വേര്, കായ് എന്നിവയില്‍ നിന്നും അതിവേഗം മുളച്ച് വളരുന്ന മരം നിരവധി ഔഷധഗുണങ്ങള്‍ ഉള്ളതാണ്. വാദ്യോപകരണമായ ഡ്രംസ് നിര്‍മിക്കാനും സ്‌പാത്തോഡിയ മരത്തിന്‍റെ തടിയാണ് ഉപയോഗിക്കുന്നത്.
Last Updated : Oct 14, 2020, 3:34 PM IST