ഇടുക്കി: ജില്ലയിലെ നിര്‍മാണ നിരോധന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. പട്ടയ നടപടികള്‍ വേഗത്തിലാക്കണമെന്നും വനം വകുപ്പിന്‍റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കാൻ ഇടപെടലുണ്ടാകണമെന്നും സമിതി ആവശ്യപ്പെട്ടു. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ച് നല്‍കിയ ഭൂമിയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിര്‍മാണത്തിന് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിയ്ക്കുന്നതെന്ന് സമിതി പറഞ്ഞു. നിയമഭേദഗതി മാത്രമാണ് ഈ വിഷയത്തിലെ ഏക പരിഹാരം. പുതിയതായി ഏത് മുന്നണി അധികാരത്തില്‍ എത്തിയാലും ഇടുക്കിയുടെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇടപെടല്‍ ഉണ്ടാകണം.
ഇടുക്കിയിലെ നിര്‍മാണ നിരോധന പ്രതിസന്ധി പരിഹരിക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി
1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ച് നല്‍കിയ ഭൂമിയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിര്‍മാണത്തിന് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിയ്ക്കുന്നതെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പറഞ്ഞു.
പട്ടയത്തിന് അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കണം. കല്ലാര്‍കുട്ടി, പൊന്‍മുടി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങള്‍, മൂന്ന് ചെയന്‍ മേഖല എന്നിവിടങ്ങളില്‍ പട്ടയം നല്‍കാന്‍ നിയമപരമായ തീരുമാനം സ്വീകരിക്കണം. ഭൂ രേഖകളില്‍ സെറ്റില്‍മെന്‍റ് എന്ന് എഴുതിയിരിക്കുന്ന ഭൂമിയ്ക്കും കുത്തകപാട്ട ഭൂമിയില്‍ നാലേക്കര്‍ വരെയും പട്ടയം നല്‍കണം. വനാതിര്‍ത്തിയില്‍ ജീവിക്കുന്ന മനുഷ്യരെ വനംവകുപ്പ് ആസൂത്രിതമായി ദ്രോഹിക്കുകയാണെന്നും സമിതി കുറ്റപെടുത്തി. ഇത് പലപ്പോഴും സംഘര്‍ഷത്തിന് ഇടവരുത്തുന്നു. കാര്‍ഷിക മേഖലയേയും കര്‍ഷകരേയും സംരക്ഷിയ്ക്കുന്നതിനും പുതിയ സര്‍ക്കാര്‍ ഇടപെടണം. ഇടുക്കി നേരിടുന്ന വിവിധ ഭൂവിഷയങ്ങളില്‍ അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ പൊതു ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം ആരംഭിയ്ക്കുവാന്‍ നിര്‍ബന്ധിതരാകുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറഞ്ഞു.