ഇടുക്കി:നിയമസഭാ തെരഞ്ഞെടുപ്പിൽ നയം വ്യക്‌തമാക്കി ഹൈറേഞ്ച് സംരക്ഷണ സമിതി. നിരവധി ഭൂപ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കപ്പെടാൻ ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കുന്നില്ല എന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ്; നയം വ്യക്‌തമാക്കി ഹൈറേഞ്ച് സംരക്ഷണ സമിതി
ഇടുക്കിയിലെ പ്രാദേശിക പ്രവര്‍ത്തകര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യവും പ്രസക്തമാണ്
ഇടുക്കിയിലെ മലയോര ജനതയുടെ പട്ടയമെന്ന ആവശ്യമുന്നയിച്ച് രൂപംകൊണ്ട ഹൈറേഞ്ച് സംരക്ഷണ സമതി മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ സാഹചചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ പ്രവര്‍ത്തകര്‍ക്ക് പ്രാദേശിക വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ സ്വീകരിക്കാമെന്നും ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കല്‍ വ്യക്തമാക്കി.
മുന്‍ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ഹൈറേഞ്ച് സംരക്ഷണ സമതി ഇത്തവണ നിലപാടില്‍ നിശബ്ദ്ദമാണ്. എന്നാല്‍ പ്രാദേശിക പ്രവര്‍ത്തകര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യവും പ്രസക്തമാണ്.