കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിഷ്‌പക്ഷ നിലപാട് സ്വീകരിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി - ഹൈറേഞ്ച് സംരക്ഷണ സമിതി

ഹൈറേഞ്ച് സംരക്ഷണ സമിതി മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് സ്വീകരിച്ചിരുന്നു

High Range Protection Committee  neutral position in local elections  ഹൈറേഞ്ച് സംരക്ഷണ സമിതി  ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി

By

Published : Nov 28, 2020, 9:33 PM IST

ഇടുക്കി: ഇടുക്കിയില്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിഷ്‌പക്ഷ നിലപാട് സ്വീകരിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി. പ്രവര്‍ത്തകര്‍ക്ക് പ്രാദേശിക വിഷയങ്ങളെ അടിസ്ഥാനമാക്കി നിലപാട് സ്വീകരിക്കാമെന്നും എന്നാല്‍ ഭൂമി പ്രശ്‌നങ്ങളും പട്ടയ വിഷയവും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുമെന്നും സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി

ഹൈറേഞ്ച് സംരക്ഷണ സമിതി മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ തദ്ദേശ തെരഞ്ഞടുപ്പില്‍ ആര്‍ക്കും അനുകൂലവും പ്രതികൂലവുമായ നിലപാട് സ്വീകരിക്കേണ്ടെന്നാണ് തീരുമാനം.

ABOUT THE AUTHOR

...view details