കേരളം

kerala

ETV Bharat / state

കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് : എസ്എഫ്ഐ ചെയർമാന്‍റെ വിജയം റദ്ദാക്കി, റീ കൗണ്ടിങ് നടത്തണമെന്ന് ഹൈക്കോടതി - എസ്എഫ്ഐ ചെയര്‍മാന്‍റെ വിജയം റദ്ദാക്കി

High court on Kerala Varma college union election : റീ കൗണ്ടിങ്ങിൽ അസാധു വോട്ടുകൾ പരിഗണിച്ചുവെന്നും നിലവിലെ ചെയർമാൻ സ്ഥാനാർഥിയുടെ വിജയം റദ്ദ് ചെയ്‌ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

kerala varma sfi election  High court on Kerala Varma college union election  High court order in Kerala Varma college election  Kerala Varma college union election KSU plea  HC quashed Kerala Varma college election result  High court order to recount kerala varma college  കേരള വർമ കോളജ്  കേരള വർമ കോളജ് തെരഞ്ഞെടുപ്പ്  കേരള വർമ കോളജ് എസ്എഫ്ഐ വിജയിയെ റദ്ദാക്കി  ഹൈക്കോടതി വിധി കേരള വർമ കോളജ് തെരഞ്ഞെടുപ്പ്
High court on Kerala Varma college union election

By ETV Bharat Kerala Team

Published : Nov 28, 2023, 12:03 PM IST

Updated : Nov 28, 2023, 1:14 PM IST

എറണാകുളം : കേരളവർമ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസില്‍ എസ്എഫ്ഐയ്ക്ക് തിരിച്ചടി. എസ്എഫ്ഐ ചെയർമാൻ അനിരുദ്ധന്‍റെ വിജയം ഹൈക്കോടതി റദ്ദാക്കി. ചട്ടപ്രകാരവും മാനദണ്ഡങ്ങൾക്കനുസരിച്ചും റീ കൗണ്ടിങ് നടത്താനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. കെഎസ്‌യുവിന്‍റെ ചെയർമാൻ സ്ഥാനാർഥിയായിരുന്ന ശ്രീക്കുട്ടൻ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതി നടപടി.

നടപടിക്രമങ്ങളിൽ അപാകതയെന്ന് ഹൈക്കോടതി : ഹർജി പരിഗണിക്കവെ, കേരളവർമ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു (High Court on Kerala varma college union election). അസാധു വോട്ടുകൾ മാറ്റി പ്രത്യേകമായി സൂക്ഷിക്കണം എന്നതാണ് ചട്ടമെന്നും എന്നാൽ ഇവിടെ ഇത് പാലിക്കപ്പെട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങൾ പാലിച്ചിരുന്നുവെങ്കിൽ തർക്കം ഉണ്ടാകുമായിരുന്നോ എന്നും അസാധു വോട്ടുകൾ എങ്ങനെ റീ കൗണ്ടിങ്ങിൽ വന്നുവെന്നും കോടതി ചോദിച്ചിരുന്നു.

ചെയർമാൻ തെരഞ്ഞെടുപ്പിലെ അസൽ ടാബുലേഷൻ രേഖകൾ പരിശോധിക്കവെയായിരുന്നു കോടതി പരാമർശങ്ങൾ. നേരത്തെ ടാബുലേഷന്‍റെ പകർപ്പുകൾ കോടതി പരിശോധിച്ചിരുന്നു. എന്നാൽ വ്യക്തത വരുത്താനായാണ് അസൽ രേഖകൾ കൂടി വീണ്ടും കോടതി പരിശോധിച്ചത്.

റീ കൗണ്ടിങ്ങിൽ അസാധു വോട്ടുകൾ പരിഗണിച്ചുവെന്നും നിലവിലെ ചെയർമാൻ സ്ഥാനാർഥിയുടെ വിജയം റദ്ദ് ചെയ്‌ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഹർജിയിൽ ആവശ്യപ്പെട്ടത്. തന്‍റെ വിജയം അട്ടിമറിയിലൂടെ തടഞ്ഞുവെന്നും മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിങ് നടത്തിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. റീകൗണ്ടിങ് സമയത്ത് വൈദ്യുതി തടസപ്പെടുത്തിയത് ബോധപൂർവമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Also read:'ചട്ടം പാലിക്കപ്പെട്ടില്ല'; കേരളവർമ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അപാകതയുണ്ടെന്ന് ഹൈക്കോടതി

ആദ്യം ഒരു വോട്ടിന് ജയം, റീ കൗണ്ടിങ്ങിൽ 11 വോട്ടിന് പരാജയം : വിജയിയായി ആദ്യം തന്നെ പ്രഖ്യാപിക്കുകയും പിന്നീട് റീ കൗണ്ടിങ്ങിൽ കൃത്രിമത്വം നടത്തുകയുമായിരുന്നുവെന്നും മാനേജരുടെ ഭാഗത്ത് നിന്ന് ഇതിനായി ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. എസ്എഫ്ഐക്ക് 895ഉം കെഎസ്‌യുവിന് 896ഉം ആയിരുന്നു ആദ്യം എണ്ണിയപ്പോൾ ഉണ്ടായിരുന്ന വോട്ട് നില. ഒരു വോട്ടിന് ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിനിടെ എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീ കൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർഥി 10 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. 32 വര്‍ഷമായി എസ്എഫ്‌ഐയാണ് കേരളവർമ കോളജ് യൂണിയൻ ഭരിക്കുന്നത്.

Also read:കെഎസ്‌യു പ്രതിഷേധം : വാർത്താസമ്മേളനത്തിനിടെ മന്ത്രി ആർ ബിന്ദുവിനെതിരെ കൊടിയുമായി പാഞ്ഞടുത്ത് പ്രവർത്തകർ

ഇത് അട്ടിമറിയാണെന്നും മന്ത്രി ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എന്നിവർ ഇതിന്‌ പിന്നിൽ പ്രവർത്തിച്ചുവെന്നും ആരോപിച്ച് കെഎസ്‌യു രംഗത്തെത്തി. കേരളവർമ കോളജിലെ തെരഞ്ഞെടുപ്പിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടുവെന്നാരോപിച്ച് കെഎസ്‌യു മന്ത്രിയുടെ വസതിക്കുമുൻപിൽ അടക്കം വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.

Last Updated : Nov 28, 2023, 1:14 PM IST

ABOUT THE AUTHOR

...view details