കേരളം

kerala

ETV Bharat / state

ഹൈടെക്കായി മഞ്ഞകുഴി ആപ്‌കോസ് - apcos

ആപ്‌കോസ് അസോസിയേഷനിലെ കര്‍ഷകര്‍ക്ക് പാല്‍ വിലയും വിവിധ സബ്‌സിഡികളും അവരുടെ അക്കൗണ്ടിലാണ് ഇനി മുതല്‍ ലഭ്യമാവുക

ഹൈടെക്കായി മഞ്ഞകുഴി ആപ്‌കോസ്

By

Published : Sep 2, 2019, 11:10 PM IST

Updated : Sep 3, 2019, 12:26 AM IST

ഇടുക്കി: ക്ഷീരസംഘം അപെക്സ് സംഘടനയായ ആപ്കോസിന്‍റെ മഞ്ഞക്കുഴി ശാഖ ഇനി ഹൈടെക്. നെടുങ്കണ്ടം ബ്ലോക്കിലെ ആദ്യത്തെ ഹൈടെക്ക് ആപ്‌കോസ് ആണിത്. കര്‍ഷകര്‍ക്ക് പാല്‍ വിലയും വിവിധ സബ്‌സിഡികളും അവരുടെ അക്കൗണ്ടിൽ ഇനി മുതല്‍ ലഭ്യമാവും. ഹൈടെക് ആയതോടെ ഇവിടെ പേപ്പര്‍ കറന്‍സി ഇടപാടുകള്‍ ഇല്ല.

ഹൈടെക്കായി മഞ്ഞകുഴി ആപ്‌കോസ്
ഇടുക്കി ജില്ലാ സഹകരണബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പൂര്‍ണമായും പേപ്പര്‍ രഹിത സഹകരണസംഘം ആയി മാറിയതോടെ വിവിധ റെക്കോഡുകളും പാസ്ബുക്കിനും പകരം മെസേജ് സംവിധാനവും നിലവില്‍ വന്നു. സംഘങ്ങളില്‍ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് അളക്കുന്ന പാലിന്‍റെ വിവരങ്ങളും വിലയും എസ്.എം.എസ് ആയി ലഭിക്കും. പാലിലെ കൊഴുപ്പും ഇതര ഘടകങ്ങളും വ്യക്തമായി ഈ സന്ദേശത്തില്‍ രേഖപ്പെടുത്തും. ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമായ ആനുകൂല്യങ്ങളും കാലിത്തീറ്റ സബ്‌സിഡി സംബന്ധിച്ച വിവരങ്ങളും എസ്.എം.എസ് ആയി ലഭ്യമാകും.
Last Updated : Sep 3, 2019, 12:26 AM IST

ABOUT THE AUTHOR

...view details