കേരളം

kerala

ETV Bharat / state

ശാന്തൻ പാറയില്‍ സൗജന്യ കാലിത്തീറ്റ വിതരണം - ക്ഷീരകർഷകർക്ക് കൈത്താങ്ങ്

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ് സൗജന്യ കാലിത്തീറ്റ വിതരണം ചെയ്‌തു.

ക്ഷീരകർഷകർക്ക് കൈത്താങ്ങ്

By

Published : Aug 28, 2019, 5:42 PM IST

ഇടുക്കി: പ്രളയ ദുരിതത്തിലായ ക്ഷീരമേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ സൗജന്യ കാലിത്തീറ്റ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ജിഷാ ദിലീപ് ഉദ്ഘാടനം ചെയ്‌തു.

ക്ഷീരകർഷകർക്ക് കൈത്താങ്ങ്

ഒരു കന്നിന് മൂന്ന് കിലോ കാലിത്തീറ്റ വീതം അഞ്ചു ദിവസത്തേക്കാണ് നൽകുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി നിരവധി കർഷകരാണ് ക്ഷീരസംഘം അപ്പെക്‌സ് സംഘടനയായ ആപ്‌കോസിൽ എത്തിചേർന്നത്. വാർഡ് മെമ്പർ രജനി മാധവ് ദാസ്, ഡോ.ബി. ഗണേശൻ തുടങ്ങിയവർ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details