കേരളം

kerala

ETV Bharat / state

പറന്നു കാണാം മൂന്നാര്‍; കൊച്ചി - മൂന്നാര്‍ ഹെലികോപ്ടര്‍ സര്‍വീസ് ആരംഭിച്ചു - ഹെലികോപ്ടര്‍ സര്‍വീസ്

ഡി.റ്റി.പി.സിയും ബോബി ചെമ്മണ്ണൂരിന്‍റെ എന്‍ഹാന്‍സ് ഏവിയേന്‍ ഗ്രൂപ്പും സംയുക്തമായാണ് സര്‍വീസിന് തുടങ്ങിയത്

Helicopter service at munnar  ഡിടിപിസി  ഹെലികോപ്ടര്‍ സര്‍വീസ്  മൂന്നാര്‍  ഹെലികോപ്ടര്‍ സര്‍വീസ്  ബോബി ചെമ്മണ്ണൂര്‍
പറന്നു കാണാം മൂന്നാര്‍

By

Published : Mar 1, 2020, 2:27 PM IST

Updated : Mar 1, 2020, 3:17 PM IST

ഇടുക്കി:തെക്കിന്‍റെ കശ്മീര്‍ ഇനി പറന്നുകാണാം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ മൂന്നാറിന്‍റെ വിനോദ സഞ്ചാരത്തിന് കരുത്തേകി ഹെലികോപ്ടര്‍ സര്‍വീസ് ആരംഭിച്ചു. ഡി.റ്റി.പി.സിയും ബോബി ചെമ്മണ്ണൂരിന്‍റെ എന്‍ഹാന്‍സ് ഏവിയേന്‍ ഗ്രൂപ്പും സംയുക്തമായാണ് സര്‍വീസിന് തുടങ്ങിത്. യത്രാ മാര്‍ഗമെന്നതിനൊപ്പം മൂന്നാറിന്‍റെ വിനോദ സഞ്ചാരത്തിനും ഹെലികോപ്ടര്‍ സര്‍വീസ് ഗുണപ്രദമാകുമെന്നാണ് പ്രതീക്ഷ.

പറന്നു കാണാം മൂന്നാര്‍; കൊച്ചി - മൂന്നാര്‍ ഹെലികോപ്ടര്‍ സര്‍വീസ് ആരംഭിച്ചു

കൊച്ചിയില്‍ നിന്നും പുറപ്പെട്ട് തലശ്ശേരി സ്വദേശികളായ കുടുംബമാണ് ആദ്യമായി മൂന്നാര്‍ ലോക്കാട് ഗ്രൗണ്ടില്‍ പറന്നിറങ്ങിയത്. ഹെലികോപ്ടറില്‍ എത്തിയ അതിഥികളെ തോട്ടം മേഖലയിലെ കുട്ടികള്‍ പുഷ്പങ്ങള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍, ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്‌ കുമാര്‍, മൂന്നാര്‍ സബ് ഇന്‍സ്‌പെക്ടര്‍ ദിലിപ് കുമാര്‍ തുടങ്ങിയവര്‍ തേക്കടിയിലേക്ക് യാത്രയാക്കി. 36 മിനിറ്റുകൊണ്ട് സംഘം തേക്കടിയുടെ ആകാശക്കാഴ്ച ആസ്വദിച്ച് തിരികെയെത്തി. സര്‍വീസ് വിനോദസഞ്ചാര മേഖലക്ക് ഉണര്‍വാകുമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ആകാശയാത്ര ഉപകാരപ്രദമാകുമെന്നും എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞു.

മൂന്നാറില്‍ നിന്നും കൊച്ചിയിലേക്ക് ആളൊന്നിന് 9500 രൂപയാണ് ഈടാക്കുന്നത്. രാവിലെയും വൈകിട്ടുമാണ് സര്‍വീസ് ലഭ്യമാകുക. അരമണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്തും. ഒരേസമയം ആറുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. രാവിലെ 11 മണിയോടെ കൊച്ചിയില്‍ നിന്നും യാത്രക്കാരുമായി മൂന്നാറിലെത്തുന്ന ഹെലികോപ്ടര്‍ വൈകിട്ട് നാല് വരെ മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കായി പ്രാദേശിക സര്‍വീസ് നടത്തും. 10 മിനിറ്റ് പറക്കുന്നതിന് 3500 രൂപയാണ് നിരക്ക്. ഈ മാസം എഴിന് ആകാശ യാത്രയുടെ ഔപചാരിക ഉദ്ഘാടനം നടക്കും. ട്രയല്‍ റണ്ണിന്‍റെ ഭാഗമായാണിപ്പോള്‍ സര്‍വീസ് നടത്തുന്നത്.

Last Updated : Mar 1, 2020, 3:17 PM IST

ABOUT THE AUTHOR

...view details