ഇടുക്കി:കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ നെടുങ്കണ്ടം പാലാറിൽ വ്യാപക നാശ നഷ്ടം. കോമ്പയാർ- ആനക്കല്ല് പാതയിൽ നിരവധി ഭാഗങ്ങളിൽ മണ്ണിടിഞ്ഞു. വീണ്ടും മണ്ണിടിയാൻ സാധ്യത ഉള്ളതിനാൽ 27 കുടുമ്പങ്ങളെ മാറ്റി പാർപ്പിച്ചു. തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ അതി ശക്തമായ മഴയാണ് പെയ്തത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ നെടുങ്കണ്ടം പാലാറിൽ വ്യാപക നാശ നഷ്ടം പാലാർ പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചു. ആനക്കല്ല് പാതയിൽ നിരവധി ഭാഗങ്ങളിൽ മണ്ണിടിഞ്ഞു. പ്രദേശ വാസിയായ അടയ്കാനാട്ട് ജോസഫിന്‍റെ വീടിന്‍റെ മുൻ വശത്തു നിന്നും സമീപ ഭാഗങ്ങളിൽ നിന്നും മണ്ണിടിഞ്ഞ് വീണു. വലിയ ശബ്ദത്തോടെയാണ് മണ്ണും കല്ലും മരങ്ങളും റോഡിലേയ്ക് പതിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Also Read:കെഎസ്ആർടിസിയില്‍ ഡയസ്‌നോൺ പ്രഖ്യാപിച്ചു
പ്രദേശത്തെ നിരവധി വീടുകൾ വാസ യോഗ്യമല്ലാതായിട്ടുണ്ട്. നിരവധി കർഷകരുടെ കൃഷി നശിച്ചു. 27 വീട്ടുകാരെ ക്യാമ്പുകളിലേക്കും ബന്ധു വിടുകളിലേയ്ക്കും മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെയും ഫയർ ഫോഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ, ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ സാധ്യതയുണ്ട്. മണ്ണ് നീങ്ങിയതിനെ തുടർന്ന്, റോഡിനോട് ചേർന്ന് നിൽക്കുന്ന നിരവധി മരങ്ങൾ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.