ഇടുക്കി:ശക്‌തമായ മഴയെ തുടർന്ന് രാജകുമാരി പഞ്ചായത്തിലെ മുള്ളംതണ്ട് അഞ്ചേക്കറിൽ വ്യാപക മണ്ണിടിച്ചലും കൃഷി നാശവും. മുള്ളംതണ്ട് കുരിശുമല റോഡ് ഇടിഞ്ഞ് അഞ്ചേക്കർ സ്വദേശി ബിജു തോട്ടുപുറത്തിന്‍റെ വീട് അപകടാവസ്ഥയിലായി.
റോഡിന്‍റെ വശം ഇടിഞ്ഞു വീടിന്‍റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഒരുവയസുള്ള കുട്ടിയും ഭാര്യയും ബിജുവുമാണ് ഇവിടെ കഴിയുന്നത്. മഴതുടർന്നാല്‍ റോഡ് ഇനിയും ഇടിയാനുള്ള സാധ്യതനിലനിൽക്കുന്നതിനാൽ ബിജുവിനോടും കുടുംബത്തോടും മാറി താമസിക്കാന്‍ പഞ്ചായത്ത് അധികൃതർ നിർദേശം നൽകി.