കേരളം

kerala

ETV Bharat / state

കനത്ത മഴയില്‍ ഇടുക്കിയിൽ വൻ കൃഷിനാശം

27.45 കോടി രൂപയുടെ നഷ്ടം ഏലം കൃഷിയ്ക്ക് മാത്രമുണ്ടായി.

By

Published : Aug 10, 2020, 7:53 PM IST

Updated : Aug 10, 2020, 8:14 PM IST

severe damage to crops in Idukki  idukki  idkkiku  .;ഇടുക്കി
കനത്ത മഴ ഇടുക്കിയിൽ വൻ കൃഷിനാശം

ഇടുക്കി: ജില്ലയിലുണ്ടായ കാലവര്‍ഷ കെടുതിയില്‍ ഇതുവരെ 17 വീടുകള്‍ പൂര്‍ണമായും 390 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ കനത്ത മഴ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി 1956.43 ഹെക്ടര്‍ കൃഷിയിടത്തിലായി 17364.33 ലക്ഷം രൂപയുടെ നാശനഷ്‌ട്ടം ഉണ്ടാക്കിയതായിട്ടാണ് കണക്കാക്കുന്നത്. 17320 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. 813.30 ഹെക്‌ടറിലായി 127.45 കോടി രൂപയുടെ നഷ്ടം ഏലം കൃഷിയ്ക്ക് മാത്രമുണ്ടായി.

233.8 ഹെക്ടറിലായി എട്ട് കോടി 21 ലക്ഷം രൂപയുടെ നഷ്ടം കുരുമുളക് കൃഷിയിലും സംഭവിച്ചു. നാല് ലക്ഷത്തിലധികം വാഴകള്‍, 981 തെങ്ങുകള്‍, 160 ഗ്രാമ്പുചെടികള്‍ തുടങ്ങിയവ ശക്തമായ കാറ്റിലും മഴയിലും നശിച്ചു. ഇതിനു പുറമെ കപ്പ, പച്ചക്കറികള്‍, കൊക്കോ, ഇഞ്ചി, മഞ്ഞള്‍ എന്നിങ്ങനെ ജില്ലയിലെ എല്ലാവിധ കാര്‍ഷിക വിളകള്‍ക്കും വലിയ നാശ നഷ്ടമാണ് മഴക്കെടുതിയില്‍ ഉണ്ടായത്.

Last Updated : Aug 10, 2020, 8:14 PM IST

ABOUT THE AUTHOR

...view details