ഇടുക്കി: ശമനമില്ലാതെ തുടരുന്ന മഴയിൽ വ്യാപക നാശനഷ്‌ടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്. ജില്ലയിൽ 17 വീടുകൾക്ക് പൂര്‍ണമായും 258 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ടായി. തൊടുപുഴ- 44, ഉടുമ്പന്‍ചോല- 22, ഇടുക്കി- 59, ദേവികുളം- 70, പീരുമേട്- 63 എന്നിങ്ങനെയാണ് ഭാഗികമായി നാശനഷ്ടമുണ്ടായ വീടുകളുടെ എണ്ണം. കനത്ത മഴയിലും കാറ്റിലും ജില്ലയിൽ 205 ഹെക്ടര്‍ കൃഷി നാശമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.
ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിലും, വ്യാപക നാശനഷ്‌ടങ്ങൾ
കഴിഞ്ഞ ദിവസം മലയിടിച്ചില്‍ ഉണ്ടായ ചെമ്മണ്ണാർ ഏഴര ഏക്കറില്‍ വീണ്ടും മലയിടിച്ചിലുണ്ടായി. പ്രദേശത്തെ ആളുകളെ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. കനത്ത മഴയിലും കാറ്റിലും ജില്ലയിൽ 205 ഹെക്ടര്‍ കൃഷി നാശമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.
കഴിഞ്ഞ ദിവസം മലയിടിച്ചില്‍ ഉണ്ടായ ചെമ്മണ്ണാർ ഏഴര ഏക്കറില്‍ വീണ്ടും മലയിടിച്ചിലുണ്ടായി. പ്രദേശത്തെ ആളുകളെ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉടുമ്പന്‍ചോല താലൂക്കില്‍ രണ്ട് ക്യാമ്പുകളിൽ നാല് കുടുംബങ്ങളിലെ 13 പേരെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. മരങ്ങള്‍ വീണ് വിവിധയിടങ്ങളിലായി വൈദ്യുതി തടസപ്പെട്ടു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങൾ നടത്തുകയാണ്. താമസ യോഗ്യമല്ലാതായ വീടുകളില്‍ നിന്നുള്ളവരെ സമീപത്തെ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും താല്‍ക്കാലികമായി മാറ്റി.
Also Read:മഴക്കെടുതി : ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്‌ടം
താലൂക്ക് - വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദര്‍ശിച്ചു. വീടുകളിലും കൃഷിയിടങ്ങളിലുമുണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ തുടരുകയാണെന്നും പൂര്‍ണമായ വിവരം അടുത്ത ദിവസങ്ങളില്‍ ലഭ്യമാകൂവെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ശരാശരി 92.77 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 208 മില്ലി മീറ്റര്‍ മഴയാണ് പീരുമേട്ടിൽ രേഖപ്പെടുത്തിയത്. ദേവികുളം താലൂക്കില്‍ 102.2 മി.മീറ്റർ മഴയും തൊടുപുഴയിൽ 73.4 മി.മീറ്റർ മഴയും ഇടുക്കിയില്‍ 49.8 മി.മീറ്ററും, ഉടുമ്പന്‍ ചോലയില്‍ 30.4 മി.മീറ്റർ മഴയും രേഖപ്പെടുത്തി.