ഇടുക്കി:ഇടുക്കിയില്‍ ശക്‌തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇടവിട്ട് ശക്തമായ മഴയാണ് പല മേഖലകളിലും രേഖപ്പെടുത്തിയത്. ജില്ലയിൽ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടതടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ജില്ലാ ഭരണകൂടം എടുത്തിട്ടുണ്ട്.
- കനത്ത നാശ നഷ്ടം
തൊടുപുഴ മേഖലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശ നഷ്ടമാണ് ഉണ്ടയിരിക്കുന്നത്. കോടിക്കുളം പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. 10 വീടുകള്‍ പൂര്‍ണ്ണമായും 35 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ക്ക് പുറമേ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളിലും നാശമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന് പുറമേ കുമാരമംഗലം വില്ലേജിലും ഒരു വീട് തകര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രദേശത്ത് കനത്ത കാറ്റും മഴയുമുണ്ടായത്. കൊടുങ്കാറ്റിന് സമാനമായ കാറ്റായിരുന്നു വീശിയടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
- വീടുകൾ തകർന്നു