കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ കനത്ത മഴ; തോട്ടം തൊഴിലാളിയുടെ വീട് തകർന്നു - തോട്ടം തൊഴിലാളിയുടെ വീട് തകർന്നു

സേനാപതി കാന്തിപ്പാറയിൽ മേരി ജോസഫിന്‍റെ വീടാണ് കനത്ത കാറ്റിലും മഴയിലും തകർന്നത്.

heavy rainfall in idukki; plantation worker's house severely damaged  heavy rainfall in idukki  plantation worker's house damaged  idukki  ഇടുക്കിയിൽ കനത്ത മഴ; തോട്ടം തൊഴിലാളിയുടെ വീട് തകർന്നു  ഇടുക്കിയിൽ കനത്ത മഴ  തോട്ടം തൊഴിലാളിയുടെ വീട് തകർന്നു  ഇടുക്കി
ഇടുക്കിയിൽ കനത്ത മഴ; തോട്ടം തൊഴിലാളിയുടെ വീട് തകർന്നു

By

Published : Jul 22, 2021, 3:43 PM IST

Updated : Jul 22, 2021, 4:09 PM IST

ഇടുക്കി:ജില്ലയിൽ ശക്തമായ കാറ്റും മഴയും. ഇതേത്തുടർന്ന് സേനാപതി കാന്തിപ്പാറയിൽ വിധവയായ തോട്ടം തൊഴിലാളിയുടെ വീട് തകർന്നു. പുത്തൻപറമ്പിൽ മേരി ജോസഫിന്‍റെ വീടിന്‍റെ അടുക്കള ഭാഗത്തെ മേൽക്കൂര പൂർണ്ണമായും തകർന്നു. ഈ സമയം വീടിനകത്തുണ്ടായിരുന്ന മേരിയുടെ കൊച്ചു മക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഷീറ്റ് വീണ് കൊച്ചുമകളായ ദേവദർശനയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇടുക്കിയിൽ കനത്ത മഴ; തോട്ടം തൊഴിലാളിയുടെ വീട് തകർന്നു

Also read: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ പരക്കെ പെയ്യുന്ന ന്യൂനമർദ്ദ മഴ ഇടുക്കി ജില്ലയിലും ശക്തമായി തുടരുകയാണ്. മഴയ്‌ക്കൊപ്പം വീശുന്ന ശക്തമായ കാറ്റ് തോട്ടം മേഖലയിൽ ഭീതി പടർത്തുന്നുണ്ട്. വീടിനകത്തെ വീട്ടുപകരണങ്ങളും ഫർണീച്ചറുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തകർന്ന വീടിന്‍റെ അറ്റകുറ്റപണികൾ നടത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് തോട്ടം തൊഴിലാളികൾ.

Last Updated : Jul 22, 2021, 4:09 PM IST

ABOUT THE AUTHOR

...view details