ഇടുക്കി: കാലവര്‍ഷം കനത്തതോടെ മൂന്നാര്‍ മേഖലയില്‍ കനത്ത മഴ. ബുധനാഴ്ച്ച രാത്രി മുതല്‍ മൂന്നാര്‍ മേഖലയില്‍ ശക്തമായ മഴയാണ്. മഴ ശക്തി പ്രാപിച്ചതോടെ മൂന്നാറടക്കമുള്ള ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലയിലേക്ക് സന്ദര്‍ശകരെ സര്‍ക്കാര്‍ വിലക്കി. ഈ മാസം 15വരെ ഇടുക്കിയിലേക്ക് വിനോദ സഞ്ചാരികളെത്തരുതെന്നാണ് വിലക്ക്.
മൂന്നാറില്‍ കനത്ത മഴ; വിനോദ സഞ്ചാരത്തിന് വിലക്ക് - ദേശീയപാത 85
ഈ മാസം 15വരെ ഇടുക്കിയിലേക്ക് വിനോദ സഞ്ചാരികളെത്തരുതെന്നാണ് വിലക്ക്
മുതിരപ്പുഴയാറ്റിലും കൈത്തോടുകളിലും വെള്ളമുയര്‍ന്നതോടെ ഇക്കാനഗര്‍ കോളനിയൊന്നാകെ വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ കോട്ടേജുകളും സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പെരിയവരപാലത്തിന് പകരം നിര്‍മിച്ച പാലവും വെള്ളത്തിനടിയിലാണ്. ഇതോടെ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. ശക്തമായ വെള്ളമൊഴുക്ക് തുടരുന്നതിനാല്‍ പാലത്തിന്‍റെ ബലക്ഷമതയില്‍ സംശയം ഉയരുന്നു. ദേശീയപാത 85ന്‍റെ വിവിധ ഭാഗങ്ങളിലും നേരിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മുതിരപ്പുഴയാറ്റില്‍ വെള്ളമുയരുന്നത് പഴയ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശത്തെ ആളുകള്‍ക്ക് ഭീതി പരത്തുന്നുണ്ട്. മാട്ടുപ്പെട്ടി, ദേവികുളം, രാജമല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കനത്തമഴ തുടരുന്നു. തോട്ടങ്ങളില്‍ മഴയെ തുടര്‍ന്ന് ജോലി നിര്‍ത്തി വച്ചു.