ഇടുക്കി : നേര്യമംഗലം വനമേഖലയിൽ ശക്തമായ മഴ. വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. കനത്ത മഴയെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ ഇടുക്കി, എറണാകുളം ജില്ലകളുടെ അതിര്‍ത്തിയിലുള്ള നീണ്ടപാറയിൽ കലുങ്കുകൾ തകർന്നു.
നേര്യമംഗലത്ത് കനത്ത മഴ ; കലുങ്കുകൾ തകർന്നു, കവിഞ്ഞൊഴുകി ചീയപ്പാറ വെള്ളച്ചാട്ടം - idukki weather
കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടം കവിഞ്ഞൊഴുകി റോഡിലേക്കെത്തി. സഞ്ചാരികൾക്ക് ജാഗ്രതാനിർദേശം നല്‍കി അധികൃതര്‍
നേര്യമംഗലത്ത് കനത്ത മഴ; കലുങ്കുകൾ തകർന്നു, കവിഞ്ഞൊഴുകി ചീയപ്പാറ വെള്ളച്ചാട്ടം
നീണ്ടപാറയ്ക്ക് സമീപം നേര്യമംഗലം–പനംകുട്ടി റോഡിലെ കലുങ്കുകളാണ് തകർന്നത്. മലവെള്ളപ്പാച്ചിലിൽ നേര്യമംഗലം ഇടുക്കി പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടം കവിഞ്ഞൊഴുകുകയാണ്.
ദേശീയപാതയിൽ പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി. സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.