കേരളം

kerala

ETV Bharat / state

ഇടുക്കി ഹൈറേഞ്ചില്‍ വീണ്ടും ശക്തമായ മഴ - ponmudi dam

ജലനിരപ്പ് ഉയരുകയും മഴ ശക്തമായി തുരടുന്നതിനാലും ജലനിരപ്പ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഇന്നലെ തുറന്നിരുന്നു.

ഇടുക്കി  ഹൈറേഞ്ച്  മഴ  ജലനിരപ്പ്  പൊന്മുടി അണക്കെട്ട്  heavy rain  idukki  rain  high range  ponmudi dam  ശക്തമായ മഴ
ഇടുക്കി ഹൈറേഞ്ചില്‍ വീണ്ടും ശക്തമായ മഴ

By

Published : Nov 6, 2020, 1:42 PM IST

ഇടുക്കി: ഇടുക്കി ഹൈറേഞ്ചിൽ മഴ വീണ്ടും ശക്തമാകുന്നു. അതിര്‍ത്തി മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. കുറച്ചു ദിവസങ്ങളായി ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും ഇന്നലെ മുതലാണ് മഴ ശക്തമാകാൻ തുടങ്ങിയത്. രാജാക്കാട്, ശാന്തമ്പാറ, പൂപ്പാറ, ചിന്നക്കനാല്‍, രാജകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ശക്തമായ മഴയിൽ പുഴകളിലെ നീരൊഴുക്ക് വര്‍ധിക്കുകയും അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. മഴ ശക്തമായി തുരടുന്നതിനാൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഇന്നലെ തുറന്നിരുന്നു. ഇടുക്കി അണക്കെട്ടില്‍ 86 ശതമാനവും കുണ്ടള അണക്കെട്ടില്‍ 93 ശതമാനവും മാട്ടുപ്പെട്ടിയില്‍ 85 ശതമാനവും ആനയിറങ്കല്‍ ജലാശയത്തില്‍ 86 ശതമാനവുമാണ് നിലവിലുള്ള ജലനിരപ്പ്.

ഇടുക്കി ഹൈറേഞ്ചില്‍ വീണ്ടും ശക്തമായ മഴ

ABOUT THE AUTHOR

...view details