കേരളം

kerala

ETV Bharat / state

അതിതീവ്ര മഴ; ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു - ഇടുക്കി റെഡ് അലേര്‍ട്ട്

ഇടുക്കി ജില്ലയിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ജില്ലയിൽ രാത്രി യാത്ര, മണ്ണെടുപ്പ്, ക്വാറി, തൊഴിലുറപ്പ് ജോലി എന്നിവയ്ക്കും നിരോധനം.

heavy rain idukki  red alert in idukki  heavy rain damages in hilly areas  heavy rain, red alert in idukki district  ഇടുക്കി അതിതീവ്ര മഴ  ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു  ഇടുക്കി റെഡ് അലേര്‍ട്ട്  ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ
അതിതീവ്ര മഴ; ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

By

Published : Nov 14, 2021, 5:23 PM IST

ഇടുക്കി: കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ജില്ലയിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളിലെ രാത്രികാല യാത്രകള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായി. കൂടാതെ ജില്ലയില്‍ വിനോദ സഞ്ചാരത്തിനും മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരുന്നതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ALSO READ:വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരന്‌ ദാരുണാന്ത്യം

ഇത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ്, വനം, ടൂറിസം വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. തോട്ടം മേഖലയില്‍ മരം മറിഞ്ഞ് വീണും മണ്ണിടിഞ്ഞും മറ്റും അപകട സാദ്ധ്യത നിലനില്‍ക്കുന്നതിനാലും ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ് എന്നിവയ്ക്ക് സാദ്ധ്യത ഉള്ളതിനാലും ഈ മേഖലകളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.

ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ റെഡ് അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാര്‍ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരകേണ്ടതും ആസ്ഥാനം വിട്ട് പോകാന്‍ പാടില്ലാത്തതുമാണെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.

ALSO READ:ബാര്‍ അടച്ചുപൂട്ടിയില്ല, 50 സ്‌ത്രീകള്‍ ഇരച്ചെത്തി തല്ലിത്തകര്‍ത്തു; വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details