ഇടുക്കി മലയോരമേഖലയിൽ കനത്തമഴ - ഇടുക്കി
കഴിഞ്ഞ രാത്രിമുതല്‍ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, പൂപ്പാറ, മേഖലകളില്‍ മഴ ശക്തമായി തുടരുന്നു.
ഇടുക്കി: ഇടവേളയ്ക്ക് ശേഷം ഇടുക്കി മലയോരമേഖലയിൽ വീണ്ടും കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ് . മഴ ശക്തമായതോടെ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് ഹൈറേഞ്ച് മേഖല. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴ് മുതൽ ഉണ്ടായ ശക്തമായ മഴയക്ക് സമാനമായ മഴയാണ് നിലവില്‍ ഇടുക്കിയില്‍ പെയ്യുന്നത്. കഴിഞ്ഞ രാത്രിമുതല്‍ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, പൂപ്പാറ, മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. മഴ ശക്തമായി തുടര്‍ന്നാല്‍ പന്നിയാര്‍കൂട്ടി അടക്കമുള്ള പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. മുട്ടുകാട് മലമുകളില്‍ മലയിടിഞ്ഞിരിക്കുന്നതും വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. മഴ ശക്തമായി തുടര്‍ന്നാൽ വിനോദ സഞ്ചാര മേഖലയിലെ ഓണക്കാല പ്രതീക്ഷകളും അസ്ഥമിക്കുന്ന അവസ്ഥയാണ്.