ഇടുക്കി: ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുരിക്കുംതോട്ടി മട്ടക്കൽ ജോസിന്‍റെ വീടാണ് തകർന്നത്. സമീപവാസിയുടെ കൃഷിയിടത്തിൽ നിന്നിരുന്ന കാട്ടു റബർ ഇനത്തിൽപ്പെട്ട മരമാണ് ഇന്ന്(05.07.2022) രാവിലെ എട്ട് മണിയോടെ വീടിന്‍റെ അടുക്കള ഭാഗത്തിന് മുകളിലേക്ക് കടപുഴകി വീണത്.
ജോസിനെയും ഭാര്യ മോളിയെയും കൂടാതെ രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ജയമോൾ ഷാജിയും കുടുംബവും ഇവിടെ വാടകയ്‌ക്ക് താമസിച്ചു വരികയാണ്. മരം വീഴുന്ന ശബ്‌ദം കേട്ടയുടൻ വീടിനകത്ത് ഉണ്ടായിരുന്നവർ ഓടി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഗ്രാമപഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.