ഇടുക്കി:കനത്ത മഴയിലും കാറ്റിലും ഇടുക്കി ജില്ലയിൽ വ്യാപക നാശനഷ്‌ടം. ഇന്നും നാളെയും(5-07-2022) ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയിൽ ജില്ലയിലെ പത്തോളം വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചു.
ഉടുമ്പൻചോല താലൂക്കിൽ മാത്രം എട്ട് വീടുകളാണ് തകർന്നത്. ആനവിലാസം വില്ലേജിൽ ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. നിരവധി ഇടങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു, ഇതോടെ ഉൾപ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി.