ഇടുക്കി : തുടർച്ചയായി പെയ്യുന്ന മഴ ജില്ലയിലെ കാപ്പി കർഷകർക്ക് തിരിച്ചടിയാകുന്നു. അധിക മഴ മൂലം കായ് പൊഴിച്ചില്‍ അടക്കമുള്ള പ്രതിസന്ധി നേരിടുകയാണ് കർഷകർ. കഴിഞ്ഞ സീസണില്‍ കിലോഗ്രാമിന് 80 രൂപ വരെ വില ഉണ്ടായിരുന്ന കാപ്പിക്ക് ഇപ്പോള്‍ 75 രൂപയാണ് കർഷകന് ലഭിക്കുന്നത്.
വില ഇടിവിനൊപ്പം തുടര്‍ച്ചയായ മഴയും ; വിളയില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി ഇടുക്കിയിലെ കാപ്പി കര്‍ഷകര്‍ - ജാതി
കഴിഞ്ഞ സീസണില്‍ കിലോഗ്രാമിന് 80 രൂപ വരെ വില ഉണ്ടായിരുന്ന കാപ്പിക്ക് ഇപ്പോള്‍ 75 രൂപയാണ് കർഷകന് ലഭിക്കുന്നത്. വിലത്തകര്‍ച്ചയ്‌ക്കൊപ്പം അധിക മഴയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു
ഇടുക്കിയിലെ കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയില്‍
അറബി, റോബസ്റ്റ് ഇനം കാപ്പികളാണ് ഇടുക്കിയിൽ കര്‍ഷകര്‍ കൂടുതലായി കൃഷി ചെയ്‌തുവരുന്നത്. ജില്ലയിൽ കാപ്പിയുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. വിലത്തകർച്ചയും, ഉത്പാദനക്കുറവും മൂലം കാപ്പി കൃഷിയിൽ നിന്നും പിൻവാങ്ങുകയാണ് കർഷകർ.
കൊക്കോ, റബര്‍, ജാതി, ഗ്രാമ്പൂ കര്‍ഷകരും ഇത്തവണത്തെ തുടര്‍ച്ചയായ മഴയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
Last Updated : Dec 14, 2022, 11:55 AM IST