ഇടുക്കി: കട്ടപ്പനയില്‍ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ ആരോഗ്യ വിഭാഗം സന്ദർശനം നടത്തി. കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ ഇല്ലാതായ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടി താമസിക്കുന്നയിടങ്ങളിലായിരുന്നു പരിശോധന.
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ആരോഗ്യവകുപ്പിന്‍റെ പരിശോധന - കട്ടപ്പന
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടി താമസിക്കുന്ന പ്രദേശങ്ങളാണ് സന്ദർശിച്ചത്. തൊഴിലാളികൾക്ക് രോഗലക്ഷണങ്ങളുണ്ടോയെന്നും പരിശോധിച്ചു
![ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ആരോഗ്യവകുപ്പിന്‍റെ പരിശോധന idukki kattapana health department ഇടുക്കി കട്ടപ്പന ഇതര സംസ്ഥാന തൊഴിലാളികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6579342-141-6579342-1585416911031.jpg)
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തി ആരോഗ്യ വിഭാഗം
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തി ആരോഗ്യ വിഭാഗം
ഇവർക്ക് ഭക്ഷണവും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടോയെന്നും പരിശോധിച്ചു. തൊഴിലാളികൾക്ക് ഭക്ഷണവും സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്നു തൊഴിൽ ഉടമകളോട് നിർദ്ദേശിച്ചു. താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ:ബി.ശ്രീകാന്ത്, ഹെൽത്ത് ഇൻസ്പെക്‌ടർമാരായ അരുൺകുമാർ, അനീഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം .