കേരളം

kerala

ETV Bharat / state

വണ്ടിപ്പെരിയാറില്‍ കൊവിഡ് ബാധിതരോട് ആരോഗ്യ വകുപ്പിന്‍റെ അവഗണന - കൊവിഡ് ബാധിതർ

കൊവിഡ് ബാധിച്ചവരോട് ആരും കാണാതെ തലയില്‍ മുണ്ടിട്ട് മുഖം മറച്ച് കിലോമീറ്ററുകള്‍ താണ്ടി ടൗണിലെത്താന്‍ നിര്‍ദേശം.

health department had neglected the victims  വണ്ടിപ്പെരിയാർ  ഇടുക്കി  കൊവിഡ്  കൊവിഡ് ബാധിതർ  ഡീൻ കുര്യാക്കോസ്
വണ്ടിപ്പെരിയാറില്‍ കൊവിഡ് ബാധിതരോട് ആരോഗ്യ വകുപ്പ് അവഗണന കാട്ടിയെന്ന് പരാതി

By

Published : Oct 9, 2020, 5:40 PM IST

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊവിഡ് ബാധിതരോട് ആരോഗ്യ വകുപ്പിന്‍റെ അവഗണനയെന്ന് പരാതി. വാഹനമില്ലാത്തതിനാല്‍ കൊവിഡ് ബാധിച്ചവരോട് ആരും കാണാതെ തലയില്‍ മുണ്ടിട്ട് മുഖം മറച്ച് കിലോമീറ്ററുകള്‍ താണ്ടി ടൗണിലെത്താന്‍ നിര്‍ദ്ദേശം. വലിയ വാഹനങ്ങള്‍ കടന്നു വരുന്ന സ്ഥലത്ത് ആംബുലന്‍സ് എത്തില്ലെന്ന കാരണം പറഞ്ഞാണ് രോഗികളോട് നടന്നു വരാൻ ആവശ്യപെടുന്നത് എന്നാണ് പരാതി. ഇതിൽ പ്രതിഷേധിച്ച കുടുംബത്തിനെതിരെ ആരോഗ്യ വകുപ്പ് പരാതി നൽകി. ആരോഗ്യ വകുപ്പിന്‍റെ ഈ നടപടിക്കെതിരെ കൊവിഡ് ബാധിതരുടെ കുടുംബം തെരുവില്‍ നിരാഹാരം തുടങ്ങി.

വണ്ടിപ്പെരിയാറില്‍ കൊവിഡ് ബാധിതരോട് ആരോഗ്യ വകുപ്പ് അവഗണന കാട്ടിയെന്ന് പരാതി

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details