ഹര്‍ത്താലുകള്‍ ലോട്ടറി വില്‍പ്പനയെ ബാധിക്കുന്നു; തൊഴിലാളികള്‍ ദുരിതത്തില്‍
മുഴുവന്‍ തുകയും സര്‍ക്കാരിലേക്കടച്ചാണ് മൊത്തവ്യാപാരികള്‍ ടിക്കറ്റുകള്‍ വില്‍പ്പനശാലയില്‍ എത്തിക്കുന്നത്. എന്നാല്‍ പണിമുടക്കും ഹര്‍ത്താലുകളും ലോട്ടറി വിറ്റഴിക്കുന്നതിനെ ബാധിക്കുന്നു.
ഇടുക്കി: അടിക്കടി ഉണ്ടാകുന്ന സംസ്ഥാന-ദേശീയ ഹര്‍ത്താലുകളും പണിമുടക്കുകളും ലോട്ടറി കച്ചവടത്തെ പ്രതിസന്ധിയിലാക്കിയെന്ന് തൊഴിലാളികള്‍. മുഴുവന്‍ തുകയും സര്‍ക്കാരിലേക്കടച്ചാണ് മൊത്തവ്യാപാരികള്‍ ടിക്കറ്റുകള്‍ വില്‍പ്പനശാലയില്‍ എത്തിക്കുന്നത്. എന്നാല്‍ പണിമുടക്കും ഹര്‍ത്താലുകളും ലോട്ടറി വിറ്റഴിക്കുന്നതിനെ ബാധിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. സര്‍ക്കാര്‍ ടിക്കറ്റുകള്‍ തിരിച്ചെടുക്കാത്തതിനാല്‍ ഇത് കച്ചവടക്കാര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഒരു ദിവസം കച്ചവടം മുടങ്ങിയാല്‍ അത് സാരമായി ബാധിക്കും. പലപ്പോഴും ടിക്കറ്റുകള്‍ കടമായി മൊത്ത വില്‍പ്പനക്കാരില്‍ നിന്ന് വാങ്ങി, വിറ്റഴിക്കാന്‍ കഴിയാതെ കയ്യില്‍ നിന്നും പണം മുടക്കേണ്ട അവസ്ഥ വരാറുണ്ടെന്ന് ചില്ലറ ലോട്ടറി വില്‍പ്പനക്കാര്‍ പറയുന്നു.