ഇടുക്കി :മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗർ റുപാനി സ്വദേശി മഹേഷ്ഭായ് തക്കോർദാസ് ദ്രുവ (70) ആണ് മരിച്ചത്. ഗുജറാത്തിൽ നിന്നും 22 അംഗ സംഘത്തോടൊപ്പം മൂന്നാർ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ഗുജറാത്ത് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു - ഗുജറാത്ത് ഭവ്‌നഗര്‍ റുപാനി സ്വദേശി
ഗുജറാത്ത് ഭാവ്‌നഗര്‍ റുപാനി സ്വദേശി മഹേഷ്‌ഭായ് തക്കോര്‍ദാസ് ദ്രുവ ആണ് മരിച്ചത്. ഇന്ന് രാവിലെ മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍ററിന് സമീപമാണ് മഹേഷ്‌ഭായ് കുഴഞ്ഞ് വീണത്
മഹേഷ്ഭായ് തക്കോര്‍ദാസ് ദ്രുവ
ഇന്ന് രാവിലെ മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍ററിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്‌ചയിൽ ഇയാളുടെ നെറ്റിയിൽ പരിക്കേറ്റിട്ടുണ്ട്. മരണകാരണം വ്യക്തമാകാത്തതിനാൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.