ഇടുക്കി: മുട്ടുകാടിന് സമീപം സ്വകാര്യ ഏലം എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ മരം ഒടിഞ്ഞ് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശിനി രാംകലി (35) ആണ് മരിച്ചത്. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
മരം ഒടിഞ്ഞ് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു - അതിഥി തൊഴിലാളി മരിച്ചു
ഏലം എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശിനി രാംകലി (35) ആണ് മരിച്ചത്
പരിക്ക് ഗുരുതരമായതിനാൽ വിദഗ്‌ധ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റണമെന്ന് ഡോക്ടർ അറിയിച്ചു. എന്നാൽ കൂടെയുണ്ടായിരുന്നവരും എസ്റ്റേറ്റ് അധികൃതരും ഇവരെ വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടു പോകുന്നതിൽ വീഴ്‌ച വരുത്തിയതായി ഈ സമയം ആശുപത്രിയിലുണ്ടായിരുന്നവർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാംകലി രാജകുമാരിയിൽ വച്ച് മരിച്ചു. മൃതദേഹം കുരുവിളാസിറ്റി ഗവണ്‍മെന്‍റ് കുടുംബാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.