കേരളം

kerala

ETV Bharat / state

പതിനാലാം തവണ, മൂന്നാറില്‍ പലചരക്ക് കട തകർത്ത് കാട്ടാന

പതിനാലാം തവണയാണ് പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.

wild elephant attack  grocery shop destroyed  wild elephant attack munnar  കാട്ടാന ആക്രമണം  പലചരക്ക് കട  പുണ്യവേൽ
കാട്ടാന ആക്രമണത്തിൽ പലചരക്ക് കട തകർന്നു

By

Published : Jun 1, 2021, 4:02 PM IST

Updated : Jun 1, 2021, 4:24 PM IST

ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ പലചരക്ക് കട തകർന്നു. ചൊക്കാനാട് സൗത്ത് ഡിവിഷന്‍ സ്വദേശിയായ പുണ്യവേലിന്‍റെ കടയാണ് ഭക്ഷണത്തിനായി കാട്ടാന ആക്രമിച്ചത്. ഇത് പതിനാലാം തവണയാണ് പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. തിങ്കളാഴ്‌ച പുലർച്ചെ രണ്ടര മണിയോടെ കാട്ടാന കടയുടെ വാതില്‍ തകര്‍ത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ ഭക്ഷിക്കുകയായിരുന്നു.

കടയുടമ ചൊക്കാനാട് സൗത്ത് ഡിവിഷന്‍ സ്വദേശി പുണ്യവേൽ

Also Read:ക്ഷീരകർഷകർക്ക് ആശ്വാസമായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് തോപ്രാംകുടി ക്ഷീരസംഘം

60000 രൂപയുടെ നഷ്ടം ഉണ്ടായതായി പുണ്യവേല്‍ പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് മൂന്നാര്‍ ടൗണിലെ ഏതാനും കടകളും കാട്ടാനക്കൂട്ടം ആക്രമിച്ചിരുന്നു. തുടർച്ചയായ കാട്ടാന ശല്യം എസ്റ്റേറ്റ് മേഖലയിലെ ജീവിതം ദുസ്സഹമാക്കുകയാണ്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നത്തിൽ വനം വകുപ്പ് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Last Updated : Jun 1, 2021, 4:24 PM IST

ABOUT THE AUTHOR

...view details