ഇടുക്കി: മറയൂരില്‍ വീണ്ടും പുല്‍തൈല നിര്‍മാണം സജീവമാകുന്നു. ഒരു കാലത്ത് ഏറ്റവും ഗുണനിലവാരമുള്ള പുല്‍തൈലം ഉല്‍പാദിപ്പിച്ച് കയറ്റി അയച്ചിരുന്നത് മറയൂരില്‍ നിന്നാണ്. എന്നാല്‍ മൊത്തക്കച്ചവടക്കാര്‍ കൊള്ള ലാഭം ലക്ഷ്യം വെച്ച് തൈലത്തില്‍ മായം ചേര്‍ത്ത് അളവ് കൂട്ടി. ഇത് പിടിക്കപ്പെട്ടതോടെ ഇവിടെ നിന്നും കയറ്റി അയച്ച തൈലം തിരിച്ചയച്ചു. ഇതോടെ പ്രതിസന്ധിയിലായ പുല്‍തൈല നിര്‍മാണവും വ്യാപാരവും വീണ്ടും ആവശ്യക്കാര്‍ വന്നതോടെയാണ് പുനരാരംഭിച്ചത്.
കര്‍ഷകര്‍ക്ക് ആശ്വാസം; പുല്‍തൈല നിര്‍മാണം പുനരാരംഭിച്ചു - കര്‍ഷകര്‍ക്ക് ആശ്വാസം
മൊത്തക്കച്ചവടക്കാരുടെ ഇടപെടല്‍ മൂലം പ്രതിസന്ധിയിലായ പുല്‍തൈല വ്യാപാരം ആവശ്യക്കാര്‍ വന്നതോടെയാണ് പുനരാരംഭിച്ചത്.
![കര്‍ഷകര്‍ക്ക് ആശ്വാസം; പുല്‍തൈല നിര്‍മാണം പുനരാരംഭിച്ചു grassoil production marayoor oil production marayoor farmers marayoor കര്‍ഷകര്‍ക്ക് ആശ്വാസം പുല്‍തൈല നിര്‍മാണം പുനരാരംഭിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9044116-thumbnail-3x2-marayoor.jpg)
കര്‍ഷകര്‍ക്ക് ആശ്വാസം; പ്രതിസന്ധിയിലായ പുല്‍തൈല നിര്‍മാണം പുനരാരംഭിച്ചു
കര്‍ഷകര്‍ക്ക് ആശ്വാസം; പുല്‍തൈല നിര്‍മാണം പുനരാരംഭിച്ചു
പുല്‍തൈല നിര്‍മാണം ഉപജീവനമാര്‍ഗമാക്കിയ പല കര്‍ഷകരും പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു. അപൂര്‍വം ചില കര്‍ഷകരാണ് നിര്‍മാണം നടത്തിയിരുന്നത്. നിലവില്‍ തൈലത്തിന് 1200 രൂപ വരെ വില ലഭിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
Last Updated : Oct 4, 2020, 2:58 PM IST