കേരളം

kerala

ETV Bharat / state

സൗരോര്‍ജത്തില്‍ നിന്നും ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യം: മന്ത്രി എംഎം മണി

2,80,000ല്‍ അധികം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി എംഎം മണി വ്യക്തമാക്കി

mm mani  govt aims to generate 1000mw elecrtricity from solar power  electricity minister  solar power  സൗരോര്‍ജത്തില്‍ നിന്നും ആയിരം മെഗാവാട്ട് വൈദ്യുതി  ഇടുക്കി  എം.എം മണി
സൗരോര്‍ജത്തില്‍ നിന്നും ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് എംഎം മണി

By

Published : Dec 22, 2020, 6:33 PM IST

ഇടുക്കി: ആതിരപ്പള്ളി പദ്ധതിയില്‍ നിരവധി തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഭാവിയില്‍ ജലവൈദ്യുതി പദ്ധതികളുടെ നടത്തിപ്പ് സുഗമമായിരിക്കില്ല. സൗരോര്‍ജത്തില്‍ നിന്നും ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജല, താപ നിലയങ്ങളിലൂടെ വൈദ്യുതി കണ്ടെത്തുന്നത് ഭാവിയില്‍ ദുഷ്‌കരമാകുമെന്നതിനാല്‍ സൗരോര്‍ജത്തിലൂടെ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. ആദ്യ ഘട്ടമായി ആയിരം മെഗാവാട്ടാണ് ലക്ഷ്യമെന്ന് എംഎം മണി വ്യക്തമാക്കി. 2,84,000ല്‍ അധികം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം ഇടുക്കിയില്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ ഉദ്‌ഘാടനവും വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വഹിച്ചു.

സൗരോര്‍ജത്തില്‍ നിന്നും ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് എംഎം മണി

വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കാവശ്യമായ വൈദ്യുതി സൗരോര്‍ജത്തിലൂടെ ഉത്പാദിപ്പിക്കുകയും ഉപയോഗ ശേഷമുള്ള ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യും. സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ നാല് പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സോളാര്‍ പാനലിലൂടെ വൈദ്യുതി ലഭ്യമാക്കും. അനര്‍ട്ടിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെടുങ്കണ്ടത്ത് താലൂക്ക് ആശുപത്രി, സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പാനലുകള്‍ സ്ഥാപിക്കുന്നത്. നെടുങ്കണ്ടത്ത് 30 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിയ്ക്കുന്നത്.

താലൂക്ക് ആശുപത്രിയിലെ സോളാര്‍ പ്ലാന്‍റില്‍ നിന്നും പ്രതിദിനം 10 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഉപയോഗ ശേഷം മിച്ചം വരുന്ന വൈദ്യുതി നേരിട്ട് കെഎസ്ഇബി പവര്‍ ഗ്രിഡിലേയ്ക്ക് പോകുന്ന തരത്തിലാണ് പ്ലാന്‍റ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ട് കെ. അനൂപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്ക് ആശുപത്രിയ്ക്കായി അനുവദിച്ച ആംബുലന്‍സിന്‍റെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലന്‍സ് ആശുപത്രിയ്ക്കായി ഒരുക്കിയത്. യോഗത്തില്‍ വനം വികസന കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍ പിഎന്‍ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയകുമാരി എസ് ബാബു, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു സഹദേവന്‍, അനര്‍ട്ട് പ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details