കേരളം

kerala

ETV Bharat / state

നിര്‍മാണം പൂര്‍ത്തീകരിച്ച ട്രൈബല്‍ ഹോസ്റ്റലിന്‍റെ ഉദ്ഘാടനം വൈകുന്നു - ട്രൈബല്‍ ഹോസ്റ്റല്‍

നാല് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിനായി 4 കോടി 76 ലക്ഷം രൂപ ചെലവഴിച്ചു

നിര്‍മാണം പൂര്‍ത്തീകരിച്ച ട്രൈബല്‍ ഹോസ്റ്റലിന്‍റെ ഉദ്ഘാടനം വൈകുന്നു

By

Published : Jul 28, 2019, 3:46 AM IST

ഇടുക്കി: നിര്‍മാണം പൂര്‍ത്തീകരിച്ച ഇരുമ്പുപാലത്തെ സര്‍ക്കാര്‍ ട്രൈബല്‍ ഹോസ്റ്റലിന്‍റെ ഉദ്ഘാടനം വൈകുന്നു. ദേവികുളം താലൂക്കിലെ വിവിധ ആദിവാസി മേഖലകളില്‍ നിന്നടക്കമുള്ള പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠനം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു ഇരുമ്പുപാലത്ത് ഹോസ്റ്റല്‍ പണികഴിപ്പിച്ചത്. നാല് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിനായി 4 കോടി 76 ലക്ഷം രൂപ ചെലവഴിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ഇടുക്കി എം പിയായിരുന്ന പി ടി തോമസിന്‍റെ ഇടപെടലായിരുന്നു പുതിയ ട്രൈബല്‍ ഹോസ്റ്റലിന് വഴിതെളിച്ചത്. എന്നാല്‍ ഹോസ്റ്റലിന്‍റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടും ഉദ്ഘാടനം വൈകുന്നതാണ് പരാതിക്ക് കാരണമാകുന്നത്.

നിര്‍മാണം പൂര്‍ത്തീകരിച്ച ട്രൈബല്‍ ഹോസ്റ്റലിന്‍റെ ഉദ്ഘാടനം വൈകുന്നു

നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് സമീപത്തെ പഴയ ട്രൈബല്‍ ഹോസ്റ്റലിലാണിപ്പോഴും കുട്ടികള്‍ താമസിക്കുന്നത്. ഇവിടുത്തെ സ്ഥലപരിമിതി കുട്ടികള്‍ക്ക് ദുരിതമാകുന്നുണ്ട്. പഠന മുറി, വായന ശാല, ഭക്ഷണ ശാല, പ്രാഥമിക ചികിത്സ കേന്ദ്രം എന്നിവയെല്ലാം പുതിയ ഹോസ്റ്റലിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. അമ്പതിലധികം കുട്ടികള്‍ പുതിയ ഹോസ്റ്റലിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചതായും സൂചനയുണ്ട്. നാല്‍പ്പതോളം കുട്ടികളാണ് പഴയ ഹോസ്റ്റലില്‍ താമസക്കാരായുള്ളത്. പുതിയ അധ്യായന വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിട്ട സാഹചര്യത്തില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഉടന്‍ നടത്തണമെന്നാണ് ആവശ്യം.

ABOUT THE AUTHOR

...view details