ഇടുക്കി :നെടുങ്കണ്ടത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഉടുമ്പന്‍ചോല നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് ജോണിക്കുട്ടി ജെ. ഒഴുകലിനെതിരെയാണ് നടപടി. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് ചതുരംഗപ്പാറ വില്ലേജിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് ഇയാള്‍ കൈയ്യേറിയത്.
പുല്‍മേടും പാറക്കെട്ടുകളും ഉള്‍പ്പെടുന്ന ഭൂമിയാണിത്. കൈയ്യേറ്റം നടത്തിയ ഭൂമി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉടുമ്പന്‍ചോല റവന്യൂ സംഘം ഒഴിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭൂപരിഷ്‌കരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ ഉടുമ്പന്‍ചോല പൊലീസിന് കത്ത് നല്‍കി.