ഇടുക്കി : ഭൂപതിവ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റവന്യൂ വകുപ്പുമന്ത്രി കെ രാജൻ. 1960 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനം എടുത്തതായാണ് മന്ത്രി അറിയിച്ചത്. മൂന്നാർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കുള്ള ധനസഹായ രേഖകളുടെ വിതരണോദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭൂപതിവ് നിയമം ഭേദഗതി ചെയ്യും' ; നിയമസഭയില്‍ ബില്ലവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ - ലൈഫ് ഭവന പദ്ധതി
1960 ലെ ഭൂപതിവ് നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ
ഭൂപതിവ് നിയമം ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റവന്യൂ മന്ത്രി കെ രാജൻ
ഭൂരഹിതരായ 100 പേർക്ക് ഭൂമി വാങ്ങുന്നതിനുള്ള തുക അനുവദിച്ചുള്ള അനുമതി പത്രത്തിൻ്റെയും നേരത്തെ സ്ഥലം വാങ്ങിയ 50 പേർക്ക് ഭവന നിർമാണത്തിന് ധനസഹായം അനുവദിച്ചുകൊണ്ടുള്ള അനുമതി പത്രത്തിൻ്റെയും വിതരണം മന്ത്രി നിര്‍വഹിച്ചു.
പുതിയ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട, പഞ്ചായത്തിലെ അർഹരായ 45 ഭൂരഹിതരായ ഗുണഭോക്താക്കൾക്കുള്ള ഭവന നിർമാണ ധനസഹായ രേഖയുടെ വിതരണവും ചടങ്ങില്‍ നടന്നു.