കേരളം

kerala

ETV Bharat / state

കര്‍ഷകര്‍ക്ക് ആശ്വാസം: ഇഞ്ചി വില കൂടി

ഇഞ്ചിക്ക് ഇപ്പോള്‍ പൊതുകമ്പോളത്തില്‍ 230 രൂപ മുതൽ 250 രൂപ വരെ വിലയുണ്ട്. ചുക്കിന്‍റെ വില 250ല്‍ നിന്ന് 800 ആയി ഉയർന്നു.

കര്‍ഷകര്‍ക്ക് ആശ്വാസമായി ഇഞ്ചി വില

By

Published : Jul 20, 2019, 2:44 AM IST

Updated : Jul 20, 2019, 6:51 AM IST

ഇടുക്കി: മലയോരകര്‍ഷകര്‍ക്ക് ആശ്വാസമായി ഇഞ്ചി വില ഉയരുന്നു. കിലോയ്ക്ക് 40 രൂപ വില ഉണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോള്‍ പൊതു കമ്പോളത്തില്‍ 230 രൂപ മുതൽ 250 രൂപ വരെ വിലയുണ്ട്. ചുക്കിന്‍റെ വില 250ല്‍ നിന്ന് 800 ആയി ഉയർന്നു. ജില്ലയിലെ പ്രധാന നാണ്യവിളകളായ കുരുമുളക്, കൊക്കോ, റബ്ബർ എന്നിവയുടെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഇഞ്ചിയുടെ വില വര്‍ധനവ് പ്രതീക്ഷ നല്‍കുന്നുണ്ട്. വളത്തിനും കീടനാശിനികള്‍ക്കും വില ഉയര്‍ന്നതും കൂലി വര്‍ധനവും കണക്കിലെടുത്താല്‍ കര്‍ഷകര്‍ക്ക് മുടക്ക് മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയാണ് മുമ്പ് ഉണ്ടായിരുന്നത്. ഈ വർഷം അതിന് മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ വില വർധനവ് കർഷകരെക്കാൾ കൂടുതൽ ഇടനിലക്കാർക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.

കര്‍ഷകര്‍ക്ക് ആശ്വാസമായി ഇഞ്ചി വില കൂടി

ലഭ്യതക്കുറവാണ് ഇഞ്ചിയുടെ വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നോട്ട് നിരോധനം ഇഞ്ചികൃഷിയെ സാരമായി ബാധിച്ചിരുന്നു. പ്രതീക്ഷിച്ചതിന്‍റെ പകുതി പോലും വില ലഭിക്കാത്തതിനാല്‍ ഇഞ്ചി വിറ്റഴിക്കാനും കര്‍ഷകര്‍ വിഷമിച്ചിരുന്നു. വില ഉയരുമെന്ന് പ്രതീക്ഷിച്ച് സൂക്ഷിച്ചുവച്ച ചുക്കിന് പൂപ്പല്‍ ബാധിച്ചതോടെ കർഷകർ നേരത്തെ വിറ്റഴിച്ചു. അത് കൊണ്ട് തന്നെ വില വർധനവിന്‍റെ നേട്ടം കൃഷിക്കാരേക്കാൾ കൂടുതൽ വ്യാപാരികൾക്ക് ലഭിക്കും. മെയ്, ജൂണ്‍ മാസങ്ങളിലാണ് കർഷകർ പ്രധാനമായും ഇഞ്ചി നടുന്നത്. തുടക്കത്തില്‍ നല്ല മഴ ലഭിച്ചെങ്കില്‍ മാത്രമെ വിള മെച്ചമാകൂ. എന്നാല്‍ കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ ശക്തമായ മഴ ലഭിക്കാതിരുന്നത് തിരിച്ചടി ആയിട്ടുണ്ട്.

Last Updated : Jul 20, 2019, 6:51 AM IST

ABOUT THE AUTHOR

...view details