ഇടുക്കി: മലയോരമേഖലയിലെ ഇഞ്ചി കര്‍ഷകരെ പ്രതിസന്ധിയിലാക്കി രോഗബാധയും, കീടശല്യവും. ഇലകള്‍ക്ക് പഴുപ്പ് വീണും, തണ്ടുകൾ ചീഞ്ഞും കൃഷി വ്യാപകമായി നശിക്കുകയാണ്. കുമിള്‍ ബാധമൂലമുണ്ടാകുന്ന അഴുകൽ രോഗമാണ് കൃഷിയില്‍ വ്യാപകമായി ബാധിച്ചിരിക്കുന്നത്. മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ പാട്ടത്തിനടക്കം സ്ഥലമെടുത്ത് ഏക്കർ കണക്കിന് സ്ഥലത്താണ് ഇഞ്ചികൃഷി നടത്തിയിരിക്കുന്നത്. എന്നാല്‍ രോഗബാധ കര്‍ഷക പ്രതീക്ഷകള്‍ തകിടം മറിക്കുകയാണ്. ബാങ്ക് വായ്പയടക്കം എടുത്ത് നടത്തിയ കൃഷിയില്‍ നിന്നും ഒന്നും തിരിച്ച് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കര്‍ഷകര്‍ പ്രതികരിച്ചു.
കീടബാധ വ്യാപിക്കുന്നു; ഇഞ്ചികര്‍ഷകര്‍ പ്രതിസന്ധിയില്‍ - ഇഞ്ചികര്‍ഷകര്‍ പ്രതിസന്ധിയില്‍
കുമിള്‍ ബാധമൂലമുണ്ടാകുന്ന അഴുകൽ രോഗമാണ് കൃഷിയില്‍ വ്യാപകമായി ബാധിച്ചിരിക്കുന്നത്. ബാങ്ക് വായ്പയടക്കം എടുത്ത് നടത്തിയ കൃഷിയില്‍ നിന്നും ഒന്നും തിരിച്ച് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്
കീടബാധ വ്യാപിക്കുന്നു; ഇഞ്ചികര്‍ഷകര്‍ പ്രതിസന്ധിയില്‍
കീടബാധയേറ്റ ഇഞ്ചികള്‍ പറിച്ച് മാറ്റി ബോഡോ മിശ്രിതം പ്രയോഗിച്ചാല്‍ രോഗബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്നുമാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധം രോഗബാധ വ്യാപകമായെന്ന് കർഷകർ പറയുന്നു.
Last Updated : Oct 14, 2019, 10:19 PM IST