ഇടുക്കി:ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി എല്‍.ഡി.എഫിലെ ജിജി കെ ഫിലിപ്പും വൈസ് പ്രസിഡന്‍റായി ഉഷാകുമാരി മോഹൻകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ജിജി കെ ഫിലിപ്പിന് 10 വോട്ടും എതിർ സ്ഥാനാർഥി യു ഡി എഫിലെ പ്രൊഫ. എം ജെ ജേക്കബിന് നാല് വോട്ടുമാണ് ലഭിച്ചത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സമയത്ത് എത്താൻ സാധിക്കാത്തതിനാൽ മുരിക്കാശേരി ഡിവിഷൻ പ്രതിനിധി ഷൈനി സജിയ്ക്ക് പങ്കെടുക്കാൻ സാധിച്ചില്ല. കൂടാതെ കരിമണ്ണൂർ ഡിവിഷൻ പ്രതിനിധി യുഡിഎഫിലെ ഇന്ദു സുധാകരനും തെരഞ്ഞെടുപ്പിൽ ഹാജരായില്ല. ജില്ലാ കലക്ടർ എച്ച്. ദിനേശൻ വരണാധികാരിയായിരുന്നു.
ജിജി കെ ഫിലിപ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്; ഉഷാകുമാരി വൈസ് പ്രസിഡന്‍റ് - ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
ക്വാറം തികയാത്തതിനാൽ ഇടുക്കി ബ്ലോക്കിലെ തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റി.
ജിജി കെ ഫിലിപ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്; ഉഷാകുമാരി വൈസ് പ്രസിഡന്‍റ്
ജിജി കെ.ഫിലിപ്പ് (സി പി ഐ) പാമ്പാടുംപാറ ഡിവിഷനെയും ഉഷാകുമാരി (സി പി എം) രാജാക്കാട് ഡിവിഷനെയും പ്രതിനിധാനം ചെയ്യുന്നു. ക്വാറം തികയാത്തതിനാൽ ഇടുക്കി ബ്ലോക്കിലെ തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റി. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്ന വാഴത്തോപ്പ്, കരുണാപുരം പഞ്ചായത്തുകളില്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണം നേടി.