ഇടുക്കി : വിദ്യാലയങ്ങളില്‍ ആണിനും പെണ്ണിനും ഒരേ രൂപത്തിലുള്ള യൂണിഫോമാകാമോ എന്ന ചോദ്യത്തിന് ആകാമെന്ന് പത്ത് വര്‍ഷം മുന്‍പേ തെളിയിച്ച വിദ്യാലയമാണ് ഇരട്ടയാര്‍ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. പാന്‍റും ഷര്‍ട്ടും ഓവര്‍കോട്ടുമാണ് ഇവിടെ വിദ്യാര്‍ഥികളുടെ യൂണിഫോം. ഏറ്റവും സൗകര്യത്തോടെ നടക്കാന്‍ കഴിയുന്നുവെന്നും യൂണിഫോമിലെ ഈ സമത്വം വലിയ ആത്മവിശ്വാസം ഉണ്ടാക്കുന്നുവെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.
2010ലാണ് ശാന്തിഗ്രാം ഗവ.ഇംഗീഷ് മീഡിയം സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കം മുതല്‍ ഇതേ യൂണിഫോം തന്നെയാണ് വിദ്യാര്‍ഥികളെല്ലാം ധരിക്കുന്നത്. ഇതുവരെ യൂണിഫോമിനെ ചൊല്ലി ആരും പരാതി പറഞ്ഞിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഒരു വസ്‌ത്രമാണ് പാന്‍റും ഷര്‍ട്ടും. അവര്‍ക്ക് ഈ യൂണിഫോം ആത്മവിശ്വാസം നല്‍കുന്നതാണെന്ന് പിടിഎ പ്രസിഡന്‍റ് ടിവി ഷാജി പറയുന്നു.