കേരളം

kerala

ETV Bharat / state

ഹോർലിക്‌സ് കുപ്പിയിലാക്കി കഞ്ചാവ് സൂക്ഷിച്ചു; ഇടുക്കിയില്‍ ഒരാള്‍ പിടിയിൽ - എക്‌സൈസ്

പത്തോളം ചെറുപൊതികളിലാക്കി സൂക്ഷിച്ചിരുന്ന 60 ഗ്രാം കഞ്ചാവുമായി ഒരാള്‍ അടിമാലി എക്‌സൈസ് റേഞ്ച് സംഘത്തിന്‍റെ പിടിയില്‍.

ഇരുമ്പുപാലം മുത്തിക്കാട് സ്വദേശി പിടിയിൽ  ഹോർലിക്‌സ് കുപ്പിയിലാക്കി കഞ്ചാവ്  കഞ്ചാവ് കേസ്  ഇടുക്കി കഞ്ചാവ് കേസ്  കഞ്ചാവുമായി പിടിയിൽ  ലഹരിക്കേസ് ഇടുക്കി  ഇടുക്കി കഞ്ചാവ്  കഞ്ചാവ് കേസ് പ്രതി  ഇടുക്കി വാർത്തകൾ  എക്സൈസ് റേഞ്ച് സംഘം കഞ്ചാവ് പിടിച്ചെടുത്തു  ഹോർലിക്‌സിന്‍റെ കുപ്പിയിൽ കഞ്ചാവ്  ganja seized in idukki  idukki news  ganja case idukki  ഇടുക്കിയിൽ ലഹരിമരുന്ന് വേട്ട
ഹോർലിക്‌സ് കുപ്പിയിലാക്കി കഞ്ചാവ് സൂക്ഷിച്ചു: ഇരുമ്പുപാലം മുത്തിക്കാട് സ്വദേശി എക്സൈസിന്‍റെ പിടിയിൽ

By

Published : Sep 15, 2022, 6:07 PM IST

ഇടുക്കി:ഹോര്‍ലിക്‌സ് കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ഒരാള്‍ അടിമാലി എക്സൈസ് റേഞ്ച് സംഘത്തിൻ്റെ പിടിയിലായി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ഇരുമ്പുപാലം മുത്തിക്കാട് സ്വദേശി സെയ്‌ദു മുഹമ്മദാണ് പിടിയിലായത്. പത്തോളം ചെറുപൊതികളിലാക്കി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 60 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്ന് എക്‌സൈസ് പിടികൂടിയത്.

എക്‌സൈസ് ഇന്‍സ്‌പെക്‌ടറുടെ പ്രതികരണം

അടിമാലി കോടതിയിൽ നിന്നുള്ള വാറന്‍റ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയപ്പോഴാണ് എക്സൈസ് റേഞ്ച് സംഘം കഞ്ചാവ് പിടിച്ചെടുത്തത്. ചെറുപൊതികളിലാക്കി ഹോർലിക്‌സിന്‍റെ കുപ്പിയിൽ ആട്ടിൻകൂടിനടുത്ത് ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളാക്കി അഞ്ഞൂറ് രൂപ നിരക്കിൽ പ്രതി വിൽപ്പന നടത്താറുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also Read:പയ്യന്നൂരില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു; പൊറുതിമുട്ടി നാട്ടുകാര്‍

ABOUT THE AUTHOR

...view details