ഇടുക്കിയില്‍ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍ - തമിഴ്‌നാട്ടില്‍ നിന്നുള്ള കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
ഒരു കിലോക്ക് 8000 രൂപക്കാണ് പ്രതികള്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. കേരളത്തില്‍ 25000 മുതല്‍ 30000 രൂപക്കാണ് വില്‍പന നടത്തുന്നത്.
![ഇടുക്കിയില്‍ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4662169-43-4662169-1570280874463.jpg)
ഇടുക്കി:തമിഴ്‌നാട്ടില്‍ നിന്നുകൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ബൈസണ്‍വാലി റ്റി കമ്പനിയിലെ ജീവനക്കാരയ വെള്ളിലാം തടത്തില്‍ മണി, അമ്പലശ്ശേരില്‍ ബൊക്കമായന്‍ എന്നിവരാണ് കഞ്ചാവുകൈമാറുന്നതിനിടെ പിടിയിലായത്. വെള്ളിയാഴ്‌ച രാത്രി എട്ടുമണിക്കായിരുന്നു സംഭവം. പൊട്ടന്‍കാട് പമ്പ് ഹൗസിന് സമീപമുള്ള സെന്‍റ് മേരീസ് കപ്പേളക്ക് സമീപത്തു നിന്നാണ് ഇരുവരേയും അറസ്റ്റുചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും ബൊക്കമായന്‍ കൊണ്ടുവരുന്ന കഞ്ചാവ് മണിയാണ് കേരളത്തില്‍ വിറ്റിരുന്നത്. മുമ്പ് കള്ളത്തോക്ക് നിര്‍മാണ കേസിലും കഞ്ചാവ് കേസിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്ന് നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു കിലോക്ക് 8000 രൂപക്കാണ് പ്രതികള്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. കേരളത്തില്‍ 25000മുതല്‍ 30000 രൂപക്കാണ് വില്‍പന നടത്തുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.