കേരളം

kerala

ETV Bharat / state

പുറ്റടി സ്പൈസസ് പാർക്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടി: പൂപ്പാറ സ്വദേശി അറസ്‌റ്റിൽ - Puttady Spices Park fraud

കേന്ദ്രസർക്കാരിന്‍റെ ഏലം ലേലകേന്ദ്രമായ പുറ്റടി സ്‌പൈസസ് പാർക്കിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് പൂപ്പാറ എസ്റ്റേറ്റിനു സമീപം കാവും ഭാഗത്ത് കണ്ണാറയിൽ രഘുനാഥ് ചന്ദ്രൻപിള്ള അയ്യപ്പൻകോവിൽ ആനക്കുഴി സ്വദേശി കല്ലുതേക്ക് വീട്ടിൽ വിഷ്‌ണു മോഹന്‍റെ കയ്യിൽ നിന്നും 1.10 ലക്ഷം കൈപ്പറ്റിയത്

Puttady Spices Park  Fraud by offering job Puttady Spices Park  kerala news  kerala crime news  malayalam news  idukki fraud case  പുറ്റടി സ്പൈസസ് പാർക്കിൽ ജോലി വാഗ്‌ദാനം  ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടി  പുറ്റടി സ്‌പൈസസ്  പൂപ്പാറ സ്വദേശി അറസ്‌റ്റിൽ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  Puttady Spices Park fraud  Offered a job and extorted money idukki
പുറ്റടി സ്പൈസസ് പാർക്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടി: പൂപ്പാറ സ്വദേശി അറസ്‌റ്റിൽ

By

Published : Dec 7, 2022, 7:30 PM IST

ഇടുക്കി:കേന്ദ്ര സർക്കാർ സ്ഥാപനമായ പുറ്റടി സ്‌പൈസസ് പാർക്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് 1.10 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്‌തു. പൂപ്പാറ സ്വദേശി രഘുനാഥ് ചന്ദ്രൻ പിള്ളയേയാണ് അറസ്റ്റ് ചെയ്‌തത്. കേന്ദ്രസർക്കാരിന്‍റെ ഏലം ലേലകേന്ദ്രമായ പുറ്റടി സ്‌പൈസസ് പാർക്കിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് പൂപ്പാറ എസ്റ്റേറ്റിനു സമീപം കാവും ഭാഗത്ത് കണ്ണാറയിൽ രഘുനാഥ് ചന്ദ്രൻപിള്ള അയ്യപ്പൻകോവിൽ ആനക്കുഴി സ്വദേശി കല്ലുതേക്ക് വീട്ടിൽ വിഷ്‌ണു മോഹന്‍റെ കയ്യിൽ നിന്നും 1.10 ലക്ഷം കൈപ്പറ്റിയത്.

പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തിൽ പണം തിരികെ ചോദിക്കുകയും രണ്ടു മാസത്തിനകം പണം തരാം എന്ന് പറഞ്ഞ് രഘുനാഥ് ഒഴിഞ്ഞുമാറുകയും ചെയ്‌തു. നിരവധി തവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാൻ രഘുനാഥ് തയ്യാറായില്ല. തുടർന്നാണ് വിഷ്‌ണു പൊലീസിൽ പരാതി നൽകിയത്.

സ്റ്റേഷനറി വ്യാപാരിയായ രഘുനാഥിനെ സിഐയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ എത്തിയാണ് ഉപ്പുതറ പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്. ബിജെപി പ്രവർത്തകനായിരുന്ന രഘുനാഥ് ചന്ദ്രൻപിള്ളയെ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന്‍റെ പേരിൽ മുൻപ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു എന്നാണ് ബിജെപി പ്രാദേശിക നേതാക്കൾ വ്യക്തമാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details