ഇടുക്കി:ജില്ലയിലെ നിര്‍മാണ നിരോധന ഉത്തരവ് സംബന്ധിച്ച് റോഷി അഗസ്റ്റിന്‍ എംഎല്‍എയും ഇടതുപക്ഷ എംഎല്‍എമാരും നിലപാട് വ്യക്തമാക്കണമെന്ന് മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്. റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫില്‍ ചേരുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു.
ഇടുക്കിയിലെ നിർമാണ നിരോധന ഉത്തരവുകളില്‍ റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കണം : ഫ്രാൻസിസ് ജോർജ് - നിർമാണ നിരോധന ഉത്തരവ്
ജില്ലയിലെ കർഷകരെ ഇടത് സർക്കാർ ദ്രോഹിക്കുന്നു എന്ന് ഫ്രാൻസിസ് ജോർജ്
ഇടുക്കിയിലെ മുഴുവന്‍ ഭൂപ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താം എന്ന് വാഗ്‌ദാനം നല്‍കിയാണ് മന്ത്രി എം.എം മണി അടക്കമുള്ള ഇടതു പക്ഷ എംഎല്‍എമാര്‍ അധികാരത്തില്‍ എത്തിയത്. എന്നാല്‍ ജില്ലയ്ക്ക് മാത്രമായി നിലനില്‍ക്കുന്ന നിര്‍മാണ ഉത്തരവുകള്‍ പിന്‍വലിയ്‌ക്കുവാനും കേരളത്തിലെ ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് നടപടി സ്വീകരിക്കുവാനും എല്‍ഡിഎഫ് തയ്യാറാവുന്നില്ല. 2019 ഡിസംബര്‍ 17 ലെ സര്‍വ്വ കക്ഷി യോഗ തീരുമാനങ്ങളും അട്ടിമറിക്കപ്പെട്ടു. ഇടുക്കിയിലെ കര്‍ഷകര്‍ക്കെതിരെ കടുത്ത ദ്രോഹമാണ് ഇടത് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത് എന്നും ഫ്രാന്‍സിസ് ജോർജ് പറഞ്ഞു. ഇടതു പക്ഷത്തിലേക്ക് ചേക്കേറുന്നതിനുള്ള തയ്യാറെടുപ്പിലായതിനാല്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയും നിലപാട് വ്യക്തമാക്കുന്നില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു.
ഇടുക്കിയിലെ ഭൂവിഷയങ്ങളില്‍ ഇടത് എംഎല്‍എമാരുമായും എല്‍ഡിഎഫുമായി ധാരണയുണ്ടാക്കിയ റോഷി അഗസ്റ്റിന്‍ എംഎല്‍എ നിലപാട് വ്യക്തമാക്കണം. പി.ജെ ജോസഫിന്‍റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ ജോസ് കെ മാണി വിഭാഗം നടത്തുന്ന ചില പ്രചാരണങ്ങള്‍ എല്‍ഡിഎഫിന്‍റെ നിലപാടിനെതിരെ ഇപ്പോള്‍ ശബ്‌ദമുയര്‍ത്താനാവാത്തതിന്‍റെ തെളിവാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.