കേരളം

kerala

ETV Bharat / state

പന്നിയാര്‍ പുഴയിലെ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരി മരിച്ചു - old

കുട്ടി വീഴുന്നത് കണ്ട് പിതാവ് ജോസും സമീപവാസികളായ യുവാക്കളും പുഴയിലേക്ക് ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കില്‍ കുട്ടിയെ കാണാതാവുകയായിരുന്നു.

നാലുവയസുകാരി  പന്നിയാര്‍ പുഴ  ശക്തമായ കുത്തൊഴുക്ക്  മരിച്ചു  poopara  four  years  old  girl
പന്നിയാര്‍ പുഴയിലെ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരി മരിച്ചു

By

Published : Mar 24, 2020, 8:41 PM IST

ഇടുക്കി:പൂപ്പാറയില്‍ നാലുവയസുകാരി പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പെട്ട് മരിച്ചു. പൂപ്പാറ തെക്കേക്കര ജോസിൻ്റെ മകള്‍ അലീനയാണ് മരിച്ചത്. അമ്മയോടൊപ്പം തുണി കഴുകാൻ പോയ കുട്ടി കാല്‍വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കുട്ടി വീഴുന്നത് കണ്ട് പിതാവ് ജോസും സമീപവാസികളായ യുവാക്കളും പുഴയിലേക്ക് ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കില്‍ കുട്ടിയെ കാണാതാവുകയായിരുന്നു.

ലോക്ക് ഡൗണിൻ്റെ ഭാഗമായി ശാന്തമ്പാറ പൊലീസ് പൂപ്പാറയിലുണ്ടായിരുന്നു. ഇവരും നാട്ടുകാരും ചേര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചില്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുപത് മിനിറ്റിന് ശേഷം ഒന്നര കിലോമീറ്റര്‍ അകലെ നിന്നും കുട്ടിയുടെ മുതദേഹം കണ്ടെത്തുകയായിരുന്നു. കുരുവിളാസിറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ABOUT THE AUTHOR

...view details