കേരളം

kerala

ETV Bharat / state

സസ്‌പെൻഷനിലായ ജിഎസ്‌ടി ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍ - man found dead at kattapana

തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി കെ.രവിയാണ് മരിച്ചത്. നെടുങ്കണ്ടം ജിഎസ്‌ടി ഓഫീസിലെ ക്ലാർക്കായിരുന്ന ഇയാൾ കുറച്ച് കാലമായി സസ്പെൻനിലായിരുന്നു.

മുൻ ജിഎസ്ടി ഉദ്യോഗസ്ഥൻ മരിച്ചു  തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി  കട്ടപ്പനയില്‍ കെട്ടിടത്തിനുള്ളില്‍ ഒരാൾ മരിച്ച നിലയില്‍  man found dead at kattapana  former gst official
സസ്‌പെൻഷനിലായ ജിഎസ്‌ടി ഉദ്യോഗസ്ഥൻ കട്ടപ്പനയില്‍ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍

By

Published : Mar 9, 2020, 6:54 PM IST

ഇടുക്കി: സസ്‌പെൻഷനിലായ ജിഎസ്‌ടി ഉദ്യോഗസ്ഥൻ കട്ടപ്പനയില്‍ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി കെ.രവിയാണ് മരിച്ചത്. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നെടുങ്കണ്ടം ജിഎസ്‌ടി ഓഫീസിലെ ക്ലാർക്കായിരുന്ന ഇയാൾ കുറച്ച് കാലമായി സസ്പെൻനിലായിരുന്നു. പ്രമോഷനു വേണ്ടി രേഖകൾ തിരുത്തിയ കേസിലാണ് സസ്പെൻഷനിലായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് ഇയാൾ കെട്ടിടത്തിനുള്ളില്‍ എത്തിയതെന്ന് വ്യക്തമല്ല. കട്ടപ്പന എസ്.ഐയുടെ നേതൃത്വത്തില്‍ മേല്‍നടപടികൾ സ്വീകരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details