കേരളം

kerala

ETV Bharat / state

കോളജ് അധികൃതരുടെ ചതിയില്‍ ജോലി നഷ്ടപ്പെട്ടു; സര്‍ക്കാര്‍ ഇടപെടലില്‍ പ്രതീക്ഷവെച്ച് മുന്‍ കായിക താരം - ഇടുക്കി വാര്‍ത്തകള്‍

രാജിയിലൂടെ വലിയ നേട്ടം കൊയ്യണമെന്ന ചിന്തയെത്തുടര്‍ന്ന് താരത്തില്‍ നിന്നും വിവരം മറച്ചുവെച്ച കോളജ് അധികൃതര്‍ നാല് വര്‍ഷം കഴിഞ്ഞേ ജോലിക്ക് പോകാന്‍ താല്‍പര്യമുള്ളുവെന്ന് റയില്‍വേയെ അറിയിക്കുകയായിരുന്നു.

Former athlete  idukki local story  ഇടുക്കി വാര്‍ത്തകള്‍  മുന്‍ കായിക താരം
കോളജ് അധികൃതരുടെ ചതിയില്‍ ജോലി നഷ്ടപ്പെട്ടു; സര്‍ക്കാര്‍ ഇടപെടലില്‍ പ്രതീക്ഷവെച്ച് മുന്‍ കായിക താരം

By

Published : Oct 27, 2021, 9:28 AM IST

ഇടുക്കി: ദാരിദ്യത്തെ ഓടി തോല്‍പ്പിച്ച രാജി എന്നായിരുന്നു രണ്ടായിരത്തി നാലില്‍ ആന്ധ്ര പ്രദേശിലെ വാങ്കറില്‍ നടന്ന ഇന്‍റര്‍യൂണിവേഴ്സിറ്റി മത്സരത്തില്‍ വെള്ളിമെഡല്‍ നേടി ട്രാക്കിലൂടെ കുതിച്ച് പായുന്ന പെണ്‍കുട്ടിയുടെ ചിത്രത്തിനൊപ്പം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ചോര്‍ന്നൊലിക്കുന്ന കൂരക്ക് കീഴില്‍ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ കണ്ട വലിയ സ്വപ്നം കൂടിയായിരുന്നു രാജിയെന്ന കായിക താരം.

കോളജ് അധികൃതരുടെ ചതിയില്‍ ജോലി നഷ്ടപ്പെട്ടു; സര്‍ക്കാര്‍ ഇടപെടലില്‍ പ്രതീക്ഷവെച്ച് മുന്‍ കായിക താരം

എന്നാല്‍ ഉയരങ്ങള്‍ കീഴടക്കിയ രാജിയെന്ന കായിക താരത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ന് ആകെയുള്ള സമ്പാദ്യം ഇരുനൂറിലധികം സര്‍ട്ടിഫിക്കറ്റുകളും നിറം മങ്ങിത്തുടങ്ങിയ മെഡലുകളുമാണ്. യൂണിവേഴ്‌സിറ്റി തലത്തിലെ നേട്ടത്തിന് ശേഷം പതിനെട്ടാം വയസില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലിക്ക് ക്ഷണം വന്നെങ്കിലും കോളജ് അധികൃതരാണ് തടസം നിന്നത്.

also read: മുല്ലപ്പെരിയാർ ഡാം ജലനിരപ്പ്; അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുത്ത് ഇടുക്കി

രാജിയിലൂടെ വലിയ നേട്ടം കൊയ്യണമെന്ന ചിന്തയെത്തുടര്‍ന്ന് താരത്തില്‍ നിന്നും വിവരം മറച്ചുവെച്ച കോളജ് അധികൃതര്‍ നാല് വര്‍ഷം കഴിഞ്ഞേ ജോലിക്ക് പോകാന്‍ താല്‍പര്യമുള്ളുവെന്ന് റയില്‍വേയെ അറിയിക്കുകയായിരുന്നു. ഇതിന് ശേഷം റെയില്‍വേ നേരിട്ട് കത്തയച്ചിരുന്നുവെങ്കിലും ലഭിക്കുന്നതാകട്ടെ ഇന്‍റര്‍വ്യൂ കഴിഞ്ഞതിന് ശേഷവും.

ഇതോടെ കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഒരു ജോലിയെന്ന സ്വപ്നവുമായി രാജി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒടുവില്‍ വകുപ്പ് മന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതോടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലുമാണ് രാജിയും കുടുംബവും.

ABOUT THE AUTHOR

...view details