ഇടുക്കി: വണ്ടിപ്പെരിയാറിൽ മുള്ളൻ പന്നിയിറച്ചിയുമായി ഒരാൾ അറസ്റ്റിൽ. മൂങ്കലാർ സ്വദേശി സുരേഷ് ആറാണ് വനം വകുപ്പിന്‍റെ പിടിയിലായത്. സുരേഷിന്‍റെ വീട്ടിൽ നിന്ന് നാല് കിലോയോളം ഇറച്ചി കണ്ടെത്തി. കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. വി രതീഷിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മുള്ളൻ പന്നിയിറച്ചിയുമായി ഒരാൾ അറസ്റ്റിൽ - idukki forest
പിടിയിലായ മൂങ്കലാർ സ്വദേശിയുടെ വീട്ടില്‍ നിന്ന് നാല് കിലോയോളം മുള്ളൻ പന്നിയിറച്ചി വനം വകുപ്പ് കണ്ടെത്തി
![മുള്ളൻ പന്നിയിറച്ചിയുമായി ഒരാൾ അറസ്റ്റിൽ മുള്ളൻ പന്നിയിറച്ചി ഇടുക്കി വണ്ടിപ്പെരിയാര്‍ കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ forest hunter arrested idukki forest forest department kumali](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6851214-thumbnail-3x2-arrest.jpg)
മുള്ളൻ പന്നി
തേയില തോട്ടത്തിൽ നിന്ന് പിടികൂടിയ മുള്ളൻ പന്നിയെ സുരേഷ് അവിടെ വച്ചു തന്നെ പാകപ്പെടുത്തി ഓട്ടോയിൽ വീട്ടിലെത്തിക്കുകയായിരുന്നു. ഈ ഓട്ടോയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മുള്ളൻ പന്നിയെ കുരുക്കുവെച്ച് പിടിച്ചുവെന്ന് പ്രതി വനം വകുപ്പിനോട് പറഞ്ഞു. സംഭവത്തിൽ തോക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിച്ചുവരുകയാണ്.