ഇടുക്കി:മാങ്കുളം മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടിയുമായി വനംവകുപ്പ്. ഇടിവി ഭാരത് നൽകിയ വര്‍ത്തയെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 30ന് മുമ്പ് മേഖലയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ ജനപ്രതിനിധികള്‍ക്കും, കര്‍ഷകര്‍ക്കും വനംവകുപ്പ് ഉറപ്പ് നല്‍കി. വര്‍ഷങ്ങളായി നേരിടുന്ന കാട്ടാന ശല്യം മൂലം മാങ്കുളം പാമ്പുംകയം എണ്ണൂറ് മേഖലയിലെ കുടുംബങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് കുടിയിറങ്ങുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തത്.
ETV BHARAT IMPACT: മാങ്കുളത്തെ കാട്ടാന ശല്യത്തിന് പരിഹാരം; അടിയന്തര നടപടിയുമായി വനംവകുപ്പ്
ഇടിവി ഭാരത് നൽകിയ വര്‍ത്തയെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 30ന് മുമ്പ് മേഖലയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ ജനപ്രതിനിധികള്‍ക്കും, കര്‍ഷകര്‍ക്കും വനംവകുപ്പ് ഉറപ്പ് നല്‍കി
നാല്‍പ്പത് കുടുംബങ്ങളുണ്ടായിരുന്ന ഇവിടെ നിന്ന് ഒരു കുടുംബം ഒഴികെ മറ്റുള്ളവരെല്ലാം വാടക വീടുകളിലേയ്ക്ക് താമസം മാറിയിരുന്നു. മേഖലയിലുള്ള വീടുകള്‍ പൂർണമായും, ഏക്കർ കണക്കിന് കൃഷി വിളകളും കാട്ടാന നശിപ്പിച്ചു. ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് സാഹചര്യത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി മാര്‍ച്ച് 30ന് മുമ്പ് മേഖലയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയത്. ഉറപ്പ് നല്‍കിയ സമയത്തിനുള്ളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങളുമായി മുമ്പോട്ട് പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.