കേരളം

kerala

ETV Bharat / state

അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി വനം വകുപ്പ്; നാളെ മോക്ഡ്രിൽ നടക്കും

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് വനംവകുപ്പിന്‍റെ നീക്കം

Arikomban  forest department  wild elephant attack  highcourt  forest department  mock drill  മോക്ഡ്രിൽ  വനം വകുപ്പ്  അരിക്കൊമ്പന്‍  ഹൈക്കോടതി  വിദഗ്‌ധ സമിതി  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അരികൊമ്പനെ പിടികൂടുന്നത്തിനുള്ള നടപടികൾ വേഗത്തിലാക്കി വനം വകുപ്പ്; നാളെ മോക്ഡ്രിൽ നടക്കും

By

Published : Apr 26, 2023, 10:42 PM IST

ഇടുക്കി:അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി വനം വകുപ്പ്. നാളെ(എപ്രില്‍ 27) ഉച്ചകഴിഞ്ഞ് 2.30ന് മോക്ഡ്രിൽ നടക്കും. ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘവും മൂന്നാറിലെത്തി.

സർക്കാർ ഉത്തരവ് കിട്ടിയാൽ അടുത്ത ദിവസം തന്നെ ദൗത്യത്തിലേക്ക് കടക്കും. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് വനംവകുപ്പിന്‍റെ നീക്കം. ആനയെ എങ്ങോട്ട് മാറ്റണം എന്നതും എന്ന് മാറ്റും എന്നതും വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

ദൗത്യത്തിന് മുന്നോടിയായാണ് മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. ഇതിനായി എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ തീരുമാനിച്ചിരുന്നു. ഇവർക്ക് വേണ്ട നിർദേശങ്ങളും നൽകിയിരുന്നു.

പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നാളെ നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും കൃത്യമായി വിവരിച്ചു നൽകും. ദൗത്യ മേഖലയായ സിമന്‍റ് പാലത്തിനും, 301 കോളനിക്കും സമീപത്തായി അരികൊമ്പൻ കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്നുണ്ട്.

ഡോക്‌ടര്‍ അരുൺ സക്കറിയയും നാളെ ചിന്നക്കനാലിൽ ഉണ്ടാവും. എന്നാൽ നിലവിൽ കാലാവസ്ഥ അനുകൂലമല്ലാത്തത് ദൗത്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.

ABOUT THE AUTHOR

...view details