കേരളം

kerala

ETV Bharat / state

അനധികൃത മരം മുറി : വനം വകുപ്പ് അന്വേഷണ സംഘം ഇടുക്കിയിൽ - idukki illegal tree cutting latest news

തിരുവനന്തപുരം ജില്ല ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ), റാന്നി ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിന്‍റെ ഭാഗമായി ജില്ലയിലെത്തിയത്.

ഇടുക്കി മരംമുറി അന്വേഷണ സംഘം വാര്‍ത്ത  ഇടുക്കി മരംമുറി വനംവകുപ്പ് അന്വേഷണ സംഘം വാര്‍ത്ത  ഇടുക്കി അനധികൃത മരംമുറി വാര്‍ത്ത  വനംവകുപ്പ് എരുമേലി വാര്‍ത്ത  forest department special investigation department news  forest department special investigation probe news  idukki illegal tree cutting latest news  idukki tree cutting probe latest news
അനധികൃത മരം മുറി : വനം വകുപ്പ് സംസ്ഥാന അന്വേഷണ സംഘം ഇടുക്കിയിൽ

By

Published : Jun 11, 2021, 1:19 PM IST

ഇടുക്കി: അനധികൃതമായി മരം മുറിച്ച സംഭവത്തില്‍ വനം വകുപ്പ് സംസ്ഥാന അന്വേഷണ സംഘം ഇടുക്കിയിൽ. തിരുവനന്തപുരം ജില്ല ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ), റാന്നി ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇടുക്കി ജില്ലയിലെ വിവിധ റെയിഞ്ചുകളിലെത്തി അന്വേഷണം നടത്തുന്നത്. പീരുമേട്ടിലെത്തിയ ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി തിരിഞ്ഞ് രണ്ട് റെയിഞ്ച് ഓഫീസുകളിലേക്ക് പോയി.

ഡിഎഫ്ഒയുടെ നേതൃത്വത്തിൽ എരുമേലി റെയിഞ്ചിലും ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പീരുമേട് റെയിഞ്ചിലുമാണ് പരിശോധന നടത്തുക. ഇവിടെ മരം മുറിച്ചിട്ടില്ലെങ്കിലും എല്ലാ റെയിഞ്ചുകളിലും നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അന്വേഷണം നടത്തുന്നത്.

അടുത്ത ദിവസങ്ങളിൽ മരം വെട്ട് കേസുകൾ നിലനിൽക്കുന്ന നെടുങ്കണ്ടo, ശാന്തമ്പാറ ചിന്നക്കനാൽ എന്നിവിടങ്ങളിലും അന്വേഷണ സംഘം എത്തി വിവരങ്ങൾ ശേഖരിക്കും.

Read more: ഇടുക്കിയില്‍ റോഡ് നിര്‍മ്മാണത്തിന്‍റെ മറവില്‍ അനധികൃത മരം മുറി

ABOUT THE AUTHOR

...view details