കേരളം

kerala

ETV Bharat / state

കാട്ടുപന്നിയിറച്ചി പിടികൂടി; മൂന്ന് പേര്‍ക്കെതിരെ കേസ് - വനം വകുപ്പ് റെയ്‌ഡിൽ വേവിച്ച കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു

മേഖലയിൽ വന്യമൃഗവേട്ട ശക്തമാണെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

forest department seized boiled wild boar  വേവിച്ച കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു  വനം വകുപ്പ് റെയ്‌ഡ്  വനം വകുപ്പ് റെയ്‌ഡിൽ വേവിച്ച കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു  മലപ്പുറം
വനം വകുപ്പ് റെയ്‌ഡിൽ വേവിച്ച കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു

By

Published : Jan 19, 2021, 10:47 PM IST

മലപ്പുറം: വേവിച്ച കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു. വനം വകുപ്പ് റെയ്‌ഡിനിടെയാണ് പന്നിയിറച്ചി പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേർക്കെതിരെ കേസെടുത്തു. ഒളിവിൽ പോയ പ്രതികൾക്കായി വനംവകുപ്പ് തെരച്ചിൽ ഊർജിതമാക്കി. ചാലിയാർ പഞ്ചായത്തിലെ വൈലാശ്ശേരി ഭാഗത്ത് കാട്ടുപന്നിയിറച്ചിയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ സജീവന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പരട്ടയിൽ അനീഷ്, എളമ്പിലാക്കോട് പള്ളി യാളി ജിനു, വൈലാശ്ശേരി കോളനിയിലെ ചെറിയാൻ എന്നിവരുടെ വീടുകളിൽ നിന്നായി വേവിച്ച നാല് കിലോയോളം ഇറച്ചി കണ്ടത്തി. വേവിക്കാൻ ഉപയോഗിച്ച പാത്രങ്ങൾ, ഇറച്ചി മുറിക്കാന്‍ ഉപയോഗിച്ച കത്തി, പാകം ചെയ്യാത്ത നിലയിലുള്ള അസ്ഥികൾ എന്നിവയും കണ്ടെടുത്തു

മൂന്ന് പേർക്കെതിരെയും വനം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. അഞ്ചോളം വീടുകളിൽ കാട്ടുപന്നിയുടെ ഇറച്ചിയുണ്ടെന്നുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് വീടുകളിൽ നിന്നാണ് ഇറച്ചി ലഭിച്ചത്. മേഖലയിൽ വന്യമൃഗവേട്ട ശക്തമാണെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details