ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തില്‍ ഓർക്കിഡുകളുടെ വിസ്‌മയ കാഴ്‌ചയൊരുക്കി വനംവകുപ്പ് അധികൃതർ. സിക്കിമില്‍ നിന്നും ദേശീയോദ്യാനത്തിന് സമീപങ്ങളിലെ ചോലവനങ്ങളില്‍ നിന്നും ലഭിച്ച ഓർക്കിഡുകളാണ് പാര്‍ക്കിന് സമീപത്തെ ഗാര്‍ഡനില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ചോലവനങ്ങളിലെ ആവാസ വ്യവസ്ഥയിൽ ഓർക്കിഡുകൾ വളരുന്നതുപോലെ ആവാസവ്യവസ്ഥ ഒരുക്കിയാണ് ദേശീയോദ്യാനത്തില്‍ വനപാലകര്‍ ഓർക്കിഡുകൾ സജ്ജമാക്കിയിരിക്കുന്നത്. 56 ഇനത്തില്‍പ്പെട്ട ഓർക്കിഡുകളാണ് പാര്‍ക്കില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഭാഗത്ത് നട്ടുവളർത്തുന്നത്.
ഇടുക്കിയിൽ ഓർക്കിഡുകളുടെ ദൃശ്യവിസ്‌മയമൊരുക്കി വനംവകുപ്പ് രാവിലെയും വൈകുന്നേരങ്ങളിലും ഇവയെ പരിപാലിക്കാന്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് കാടിനെ തൊട്ടറിയുന്നതിനും പുതുമ പകരുന്നതിനുമാണ് പാര്‍ക്കില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയതെന്ന് റേഞ്ച് ഓഫീസർ ജോബ് പറഞ്ഞു.
പാര്‍ക്കിനുള്ളിലെ മനം മയക്കുന്ന കാടിന്‍റെ ദ്യശ്യങ്ങള്‍ മൊബൈല്‍ ക്യമറകളിൽ പകര്‍ത്തുന്നതിനും ഒരുനോക്ക് നേരില്‍ കാണുന്നതിനും വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. ഓര്‍ക്കിഡിന്‍റെ കൂടുതൽ ശേഖരം ഒരുക്കുന്നതിനും അധിക്യതര്‍ പദ്ധതി തയ്യറാക്കുന്നുണ്ട്.
ALSO READ:അടിസ്ഥാന സൗകര്യങ്ങളില്ല; പഞ്ചാരകുത്തും പ്രകൃതി നിര്‍മിത ഗുഹയും സഞ്ചാരികൾക്ക് അന്യം